പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്തു

കുണ്ടറ: സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ സ്കൂള്‍ എസ്.എം.സി, പി.ടി.എ ഗ്രാമപഞ്ചായത്ത്, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്തു. ഉപജില്ലതല ഉദ്ഘാടനം കിഴക്കേകല്ലട എല്‍.എം.എസ്.എല്‍.പി.എസില്‍ എ.ഇ.ഒ ഡോ. ജെ. ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ബി.ആര്‍.സി ട്രെയിനര്‍ ജോര്‍ജ് മാത്യു, സ്കൂള്‍ മാനേജര്‍ ജസ്റ്റിന്‍ ജോര്‍ജ്, രാജു ലോറന്‍സ്, ഷാജി, റോബിന്‍സ്, സ്റ്റീഫന്‍, ഹെഡ്മിസ്ട്രസ് ഏലിക്കുട്ടി, പി.ടി.എ പ്രസിഡന്‍റ് ബെന്‍സിലി എന്നിവര്‍ സംസാരിച്ചു. ഇളമ്പള്ളൂര്‍ കെ.ജി.വി ഗവ. യു.പി സ്കൂളില്‍ വാര്‍ഡ് അംഗം രജില ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് വിനോദ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി വി. അജയകുമാര്‍, ഹെഡ്മിസ്ട്രസ് ഗ്രേസി തോമസ്, മിനി, ജോണി സാമുവല്‍ എന്നിവര്‍ സംസാരിച്ചു. കേരളപുരം ഗവ. ഹൈസ്കൂളില്‍ കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്‍റ് പി. വിനിതകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ഷാജഹാന്‍ അധ്യക്ഷതവഹിച്ചു. വാര്‍ഡ് അംഗം ബീനപ്രസാദ്, ബ്ളോക്ക് പഞ്ചായത്ത് അംഗം രമണി, മാമൂട് ലത്തീഫ്, ഹെഡ്മിസ്ട്രസ് കെ. ലീല എന്നിവര്‍ സംസാരിച്ചു. മണ്‍റോതുരുത്ത് പെരിങ്ങാലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബിനു കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സരസ്വതി, ഹെഡ്മിസ്ട്രസ് ഗിരിജകുമാരി എന്നിവര്‍ സംസാരിച്ചു. കാഞ്ഞിരകോട് സെന്‍റ് ആന്‍റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലോക്കല്‍ മാനേജര്‍ ഫാ. സേവ്യര്‍ ലാസര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ജോണ്‍ ബോസ്കോ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ജെ. ജോണ്‍, പ്രിന്‍സിപ്പല്‍ സന്തോഷ്കുമാര്‍, ബ്ളോക്ക് പഞ്ചായത്തംഗം സിമ്മ, പയസ് തുടങ്ങിയവര്‍ സംസാരിച്ചു. ആശുപത്രിമുക്ക് എസ്.കെ.വി.എല്‍.പി.എസില്‍ ഹെഡ്മാസ്റ്റര്‍ ഐസക് ഈപ്പന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ശ്രിദേവി അധ്യക്ഷതവഹിച്ചു. പ്രതിഭകുമാരി, ഷൈനി കെ. ബേബി എന്നിവര്‍ സംസാരിച്ചു. ഓച്ചിറ: വലിയകുളങ്ങര ഗവ. എല്‍.പി സ്കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണദിനം ആചരിച്ചു. അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, സാമൂഹികപ്രവര്‍ത്തകര്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ആര്‍.ഡി. പത്മകുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ പ്രസിഡന്‍റ് ടി. സുരേഷ്കുമാര്‍, അമ്പാട്ട് അശോകന്‍, എന്‍. വിശ്വനാഥന്‍, പി.ടി.എ വൈസ്പ്രസിഡന്‍റ് അബ്ദുല്‍ അസീസ്, ബി.ആര്‍.സി മധു, ഹെഡ്മിസ്ട്രസ് അപ്രസ്ജിഹാന്‍ എന്നിവര്‍ സംസാരിച്ചു. പ്രീ-പ്രൈമറി കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗീതാകുമാരി നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.