പുനലൂര്‍–ചെങ്കോട്ട ഗേജ്മാറ്റം: അവലോകനയോഗം ഇന്ന്

കൊല്ലം: പുനലൂര്‍-ചെങ്കോട്ട ഗേജ്മാറ്റ ജോലികളുടെ അവലോകനയോഗം ശനിയാഴ്ച രാവിലെ 10.30ന് പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചേരും. ദക്ഷിണ റെയില്‍വേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സുധാകര്‍ റാവു ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. പുനലൂര്‍-ചെങ്കോട്ട ഗേജ്മാറ്റ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ യോഗത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. മൂന്ന് ദിവസമായി ഉന്നത സംഘം ഗേജ്മാറ്റ പ്രവര്‍ത്തനങ്ങളുടെ പരിശോധന നടത്തിവരികയാണ്. തുടര്‍ന്ന് ചേരുന്ന അവലോകനയോഗം പദ്ധതിയുടെ പൂര്‍ത്തീകരണത്തിനും കമീഷനുമുള്ള അന്തിമരൂപരേഖ തയാറാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.