ഇരവിപുരം: ജനകീയ പ്രതികരണവേദിയുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് വഴിയില്‍ തടഞ്ഞതിനെതുടര്‍ന്ന് സംസ്ഥാന ഹൈവേയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ 11 ഓടെയാണ് അയത്തിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ജനകീയ പ്രതികരണവേദി മാര്‍ച്ച് നടത്തിയത്. അയത്തില്‍ ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ആശുപത്രിക്ക് ഏറെ അകലെ സംസ്ഥാന ഹൈവേയില്‍ കുറ്റിച്ചിറ റോഡ് ആരംഭിക്കുന്ന ഭാഗത്ത് മുംതാസ് ടവറിന് സമീപം ഇരവിപുരം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടയുകയായിരുന്നു. മാര്‍ച്ച് തടഞ്ഞതിനെതുടര്‍ന്ന് ജനകീയ പ്രതികരണവേദി പ്രവര്‍ത്തകര്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു. അയത്തില്‍ റസാക്ക്, എ.കെ. ഷെരീഫ്, റിയാസ്, സബീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആശുപത്രിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെതുടര്‍ന്നായിരുന്നു മാര്‍ച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.