കൊട്ടിയം: തഴുത്തല വാലിമുക്കില്‍ വിദേശ മദ്യവില്‍പനശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരായ ബഹുജന പ്രക്ഷോഭം ശക്തമായി. മദ്യ വില്‍പനശാല സ്ഥാപിക്കുന്ന കെട്ടിടത്തിലേക്ക് ബുധനാഴ്ച മദ്യം കൊണ്ടുവരുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സമരസമിതിയുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ തഴുത്തല വാലി മുക്കില്‍ എത്തി സമരം ആരംഭിച്ചു. മദ്യ വില്‍പന ശാലസ്ഥാപിക്കുന്നത് സംബന്ധിച്ച് ബുധനാഴ്ച രാവിലെ സമരസമിതിയുമായി കൊട്ടിയം പൊലീസ് നടത്തിയ ചര്‍ച്ച ഫലം കാണാതെ പിരിഞ്ഞു. മദ്യ വില്‍പനശാലയിലേക്ക് മദ്യം ഇറക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അധികൃതര്‍ കത്ത് നല്‍കിയതിനാല്‍ പൊലീസിന് സംരക്ഷണം നല്‍കേണ്ടി വരുമെന്നും തടയാന്‍ തുനിഞ്ഞാല്‍ കേസേടുക്കേണ്ടി വരുമെന്നും കൊട്ടിയം എസ്.ഐ ആര്‍. രതീഷ് സമരസമിതി ഭാരവാഹികളെ അറിയിച്ചു. എന്നാല്‍, എന്തുവിലകൊടുത്തും മദ്യം ഇറക്കുന്നത് തടയുമെന്ന നിലപാടിലായിരുന്നു സമരസമിതി. ഇതിനെതുടര്‍ന്നാണ് പ്രദേശവാസികളായ സ്ത്രീകളും കുട്ടികളും വനിതാ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും സമരസമിതിയുടെയും നേതൃത്വത്തില്‍ പ്രത്യക്ഷ സമരവുമായി രംഗത്തത്തെിയത്. ഡി.സി.സി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ ഉള്‍പ്പടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സ്ഥലത്തത്തെി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തുളസീഭായ്, ഷൈലജ, വസന്താ ബാലചന്ദ്രന്‍, സമരസമിതി നേതാക്കളായ അസനാരു കുഞ്ഞ്, ഷിജാര്‍, എം.കെ. അന്‍സാരി, സവാദ് മടവൂരാന്‍, യഹിയ, റിയാസ് കണ്ണനല്ലൂര്‍, കുന്നുംപുറം ഷെരീഫ്, നവാസ് ചെമ്പടം, ശ്രീപ്രസാദ്, അബ്ദുല്‍ ഗഫൂര്‍ ലബ്ബ, നവാസ് പുത്തന്‍വീട്, സുരേന്ദ്രനാ ഥ്, നാസിമുദ്ദീന്‍ ലബ്ബ, കൊച്ചുമ്മന്‍, റഹിം, ഫൈസല്‍ കുളപ്പാടം, പ്രദീപ് മാത്യു, ടി.പി. സുധീര്‍, മേക്കോണ്‍ മുരുകന്‍, എന്‍.കെ. പ്രസാദ്, സിന്ധു ഗോപിനാഥ്, മോനിഷ, സബീന, റീന, കെ. ഇബ്രാഹിം കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. കണ്ണനല്ലൂരില്‍ നടന്ന പ്രതിഷേധ ധര്‍ണ അബൂബക്കര്‍ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. എ.എല്‍. നിസാമുദ്ദീന്‍, പ്രേംനവാസ്, എന്‍.കെ. പ്രസാദ്, ഷെരീഫ്, ലാല ആറാട്ടുവിള, യൂസുഫ് കുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു. കൊട്ടിയം ജങ്ഷനില്‍ നടന്നുവരുന്ന ബിവറേജസ് കോര്‍പറേഷന്‍െറ വിദേശമദ്യ വില്‍പന ശാലയാണ് സ്കൂളുകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ എന്നിവ സമീപമുള്ള ജനവാസ മേഖലയായ തഴുത്തല വാലി മുക്കിലേക്ക് മാറ്റി സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.