സ്കൂള്‍ അക്രമം; പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ്

ചവറ: നീണ്ടകര സെന്‍റ് ആഗ്നസ് ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന സാമൂഹികവിരുദ്ധ അക്രമത്തില്‍ പ്രതികളെന്ന് കരുതുന്നവര്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ്. സംശയമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. പരിശോധനയില്‍ വിരലടയാളം ഉള്‍പ്പെടെ നിരവധി തെളിവുകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശനിയാഴ്ച നടത്തിയ അക്രമത്തില്‍ സ്കൂള്‍ വാന്‍, ഫര്‍ണിച്ചറുകള്‍ എന്നിവയാണ് അക്രമിസംഘം തകര്‍ത്തത്. രണ്ടാംനിലയിലെ ജനാലകള്‍ തകര്‍ത്ത് അകത്തുകയറിയ സംഘം ക്ളാസ് മുറിയിലെ ഫര്‍ണിച്ചറുകള്‍ മുഴുവന്‍ താഴേക്ക് വലിച്ചെറിഞ്ഞു. ഉച്ചഭക്ഷണം തയാറാക്കുന്ന മുറിയുടെ പൂട്ട് തകര്‍ത്ത് ഭക്ഷണസാധനങ്ങളും നശിപ്പിച്ചു. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് വിദഗ്ദ പരിശോധനകള്‍ നടത്തിയാണ് അന്വേഷണം ആരംഭിച്ചത്. പ്രതികളെ പിടികൂടിയില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.