വരിഞ്ഞത്ത് തെരുവുനായ്ക്കള്‍ ആടുകളെ കൊന്നു

ചാത്തന്നൂര്‍: വരിഞ്ഞത്ത് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. രണ്ടു വീടുകളിലായി ആറ് ആടുകളെ നായ്ക്കള്‍ കടിച്ചുകൊന്നു. വരിഞ്ഞം ഇഹ്ലാക്ക് മന്‍സിലില്‍ സുനീഫാ ബീവിയുടെ വീട്ടിലെ അഞ്ച് ആടുകളെയും സമീപത്തെ ആലുംമൂട്ടില്‍ ഷംസുദ്ദീന്‍െറ വീട്ടിലെ ഒരു ആടിനെയുമാണ് കൊന്നത്. സുനീഫാ ബീവിയുടെ വീട്ടിലെ ഏതാനും ആടുകള്‍ കടിയേറ്റ് അവശനിലയിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പ്രദേശത്ത് നിരവധി ആടുകളെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. കഴിഞ്ഞ മാസം ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ പതിനാറോളം ആടുകളെയും കൊന്നിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.