കുന്നിക്കോട്: വിളക്കുടി മിച്ചഭൂമി കോളനിയില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാത്തത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. പുനലൂര്‍ നഗരസഭയുടെയും വിളക്കുടി ഗ്രാമപഞ്ചായത്തിന്‍െറയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മിച്ചഭൂമി കോളനി. രണ്ട് തദ്ദേശസ്ഥാപനങ്ങളുടെ ഭരണപരിധിയിലുള്ള പ്രദേശത്ത് നല്ലറോഡോ കുടിവെള്ളമോ തെരുവ് വെളിച്ചമോ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളൊന്നും ഇതുവരെ ഒരുക്കിയിട്ടില്ല. വേനല്‍ തുടങ്ങിയതോടെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. വിളക്കുടി ഗ്രാമപഞ്ചായത്തിലാണ് കോളനിയുടെ ഭൂരിഭാഗം പ്രദേശവും. പട്ടികജാതി വിഭാഗങ്ങള്‍ അടക്കമുള്ള നിരവധി കുടുംബങ്ങള്‍ ഇവിടെ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. മിക്കകുടുംബങ്ങള്‍ക്കും അടച്ചുറപ്പുള്ള വീടോ കുടിവെള്ളമടുക്കാന്‍ കിണറോ ശൗചാലയങ്ങളോ ഇല്ല. കോളനിയുടെ ചുറ്റിലും ഗതാഗതം സാധ്യമാക്കാവുന്ന വഴികളുണ്ടെങ്കിലും കോളനി തുടങ്ങുന്ന സ്ഥലത്ത് ടാര്‍ റോഡ് അവസാനിക്കുന്നു. വിളക്കുടി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡും നഗരസഭയിലെ ആരംപുന്ന വാര്‍ഡും ഉള്‍പ്പെടുന്നതാണ് കോളനി. ഭവനപദ്ധതിയടക്കമുള്ള സര്‍ക്കാര്‍ ആനുകൂല്യത്തിന് അര്‍ഹരായ നിരവധി കുടുംബങ്ങള്‍ ഇവിടെയുണ്ട്. അപേക്ഷിച്ചവര്‍ക്ക് പോലും കാര്യമായ ആനുകൂല്യങ്ങളുടെ പ്രയോജനമൊന്നും ലഭിച്ചിട്ടില്ളെന്ന് കോളനിവാസികള്‍ പരാതിപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭാ പ്രദേശത്ത് തുടങ്ങിയ കുടിവെള്ളപദ്ധതിയുടെ ഭാഗമായി ഇവിടേക്ക് പൈപ്പ്ലൈനുകള്‍ വലിച്ച് ടാപ്പ് സ്ഥാപിച്ചെങ്കിലും ഇന്നേവരെ കുടിവെള്ളമത്തെിയില്ല. കോളനി നിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനോ സാംസ്കാരിക ഉന്നമനത്തിനോ വിളക്കുടി ഗ്രമാപഞ്ചായത്ത് ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. മദ്യപരുടെയും സാമൂഹികവിരുദ്ധരുടെയും ശല്യവും പതിവാണ്. പ്രശ്നങ്ങളെല്ലാം നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹാരമില്ളെന്ന് കോളനി വാസികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.