രാത്രിയില്‍ സ്ത്രീകള്‍ക്ക് കൂട്ടായി ‘എന്‍െറ കൂട്’

കൊല്ലം: നഗരത്തില്‍ രാത്രിയത്തെുന്ന സ്ത്രീകള്‍ക്കിനി ആരെയും പേടിക്കേണ്ട. സുരക്ഷിതത്വമൊരുക്കി ‘എന്‍െറ കൂട്’ കൂട്ടായുണ്ടാവും. നിരാലംബരായ സ്ത്രീകള്‍ക്ക് അഭയം ഒരുക്കുകയെന്ന ലക്ഷ്യത്തില്‍ സാമൂഹികനീതി വകുപ്പാണ് പദ്ധതി തുടങ്ങുന്നത്. കടത്തിണ്ണയിലും ബസ്സ്റ്റാന്‍ഡിലുമൊക്കെ അന്തിയുറങ്ങേണ്ടിവരുന്ന സ്ത്രീകള്‍ക്കാണ് കൂടിന്‍െറ പ്രയോജനം കൂടുതല്‍ ലഭിക്കുക. 25 പേരെ താമസിപ്പിക്കാന്‍ സൗകര്യപ്രദമായ സ്ഥലം കണ്ടത്തെി നല്‍കണമെന്ന് ജില്ല പഞ്ചായത്തിനോട് സാമൂഹികനീതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വൈകീട്ട് ആറുമുതല്‍ രാവിലെ ഏഴുവരെയാണ് ഇവിടെ തങ്ങാനാനുള്ള സമയം. വാഹനം കിട്ടാതെയോ മറ്റെന്തെങ്കിലും സാഹചര്യങ്ങള്‍കൊണ്ടോ നഗരത്തില്‍ പെട്ടുപോകുന്ന സ്ത്രീകള്‍ക്ക് കൂട്ടിലത്തൊം. ഒന്‍പതുവയസ്സില്‍ താഴെയുള്ള കുട്ടികളെയും ഇവര്‍ക്കൊപ്പം പ്രവേശിപ്പിക്കും. ഭക്ഷണവും വസ്ത്രവും നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു. 2015ല്‍ കോഴിക്കോടാണ് പദ്ധതി ആദ്യമായി നടപ്പാക്കിയത്. ഡോര്‍മറ്ററികളിലായാണ് ഉറങ്ങാന്‍ സൗകര്യമൊരുക്കുന്നത്. ഒരുദിവസം താമസിച്ചവര്‍ക്ക് അടുത്തദിവസം വരുന്നതിന് കുഴപ്പമൊന്നുമില്ല. പതിവായി എത്തുന്നവരെ നിരീക്ഷിച്ച് ചികിത്സയോ പുനരധിവാസമോ കൗണ്‍സലിങ്ങോ ആവശ്യമെങ്കില്‍ ചെയ്തുകൊടുക്കും. പ്രായമേറെ ഉള്ളവരാണെങ്കില്‍ അവര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കാന്‍ സര്‍ക്കാറിന്‍െറ ആശ്രയകേന്ദ്രങ്ങളിലേക്ക് അയക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.