ശക്തികുളങ്ങര ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി

കാവനാട്: ശക്തികുളങ്ങര ധര്‍മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 17ന് സമാപിക്കും. ഞായറാഴ്ച വൈകീട്ട് നാലിന് ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച തങ്കഅങ്കി എഴുന്നള്ളത്ത് ഗജവീരന്മാര്‍, നാദസ്വരം, പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ സമാപിച്ചു. ഓട്ടന്‍തുള്ളല്‍, ശ്രീഭൂതബലിയും വിളക്കും, നൃത്തപരിപാടി, നാദസ്വരക്കച്ചേരി, നാടകങ്ങള്‍, ഗാനമേളതുടങ്ങിയവ വിവിധ ദിവസങ്ങളായി നടക്കും. 17ന് ഉച്ചക്ക് ഒന്നുമുതല്‍ കെട്ടുകാഴ്ച. നാലിന് നിശ്ചലദൃശ്യങ്ങള്‍, ഗജവീരന്മാര്‍ തുടങ്ങിയവയുടെ അകമ്പടിയോടെ വള്ളിക്കീഴ് ക്ഷേത്രത്തിലേക്ക് ആറാട്ട് ഘോഷയാത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.