ഇരവിപുരം: സ്വന്തമായി വീടും ഭൂമിയുമില്ലാത്ത മുപ്പതോളം കുടുംബങ്ങള്‍ക്ക് കാരിക്കുഴിഏലയില്‍ കോര്‍പറേഷന്‍ ഭൂമി വാങ്ങിനല്‍കിയ വിവരം പുറത്തായതോടെ ഏലയെ സംരക്ഷിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികളും കര്‍ഷകരും കര്‍ഷകസംഘടനകളും രംഗത്തത്തെി. ഭൂമി ലഭിച്ചവര്‍ വീടുവെക്കാനുള്ള അനുവാദത്തിനായി കാത്തിരിക്കുമ്പോള്‍ ജലസ്രോതസ്സും നെല്ലറയുമായ ഏലയെ സംരക്ഷിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഭൂമി ലഭിച്ച കുടുംബങ്ങള്‍ ശനിയാഴ്ച രാവിലെ എത്തിയപ്പോഴാണ് കര്‍ഷകരും നാട്ടുകാരും ഏലയുടെ ഒരു ഭാഗം വീടുവെക്കാനായി വിറ്റ വിവരം അറിയുന്നത്. കാല്‍നൂറ്റാണ്ടിലധികമായി തരിശ്ശായി കിടന്ന ഏലയുടെ ഒരു ഭാഗത്ത് അടുത്തിടെ ഏതാനും കര്‍ഷകര്‍ കൃഷിഭവന്‍െറ സഹകരണത്തോടെ നെല്‍കൃഷി ഇറക്കിയിരുന്നു. ജില്ലയില്‍ ഏറ്റവുമധികം ചീരകൃഷി നടത്തുന്നതും ഇവിടെയാണ്. ഏലയുടെ മുഴുവന്‍ ഭാഗത്തും ഈ വര്‍ഷം കൃഷിയിറക്കാതിരുന്നത് വെള്ളമില്ലാതിരുന്നതിനാലാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷിയിടം നികത്തി വീടുവെക്കാന്‍ അനുവദിക്കില്ളെന്ന നിലപാടിലാണ് കര്‍ഷകരും പ്രദേശവാസികളും. തലചായ്ക്കാനിടമില്ലാത്ത അവസ്ഥയിലായ തങ്ങള്‍ എങ്ങോട്ട് പോകണമെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കണമെന്നാണ് ഭൂമി ലഭിച്ച കുടുംബങ്ങള്‍ പറയുന്നത്. കോര്‍പറേഷന്‍ കൊടുത്ത തുകക്കൊപ്പം സ്വകാര്യവ്യക്തിയായ സ്ഥലമുടമക്ക് തങ്ങളും പണം നല്‍കിയിരുന്നതായി ഇവര്‍ പറയുന്നു. പ്രമാണവും കരം ഒടുക്കിയ രസീതും കൈയിലുള്ള തങ്ങള്‍ക്ക് വീടുനിര്‍മിക്കാനുള്ള സംവിധാനം ഒരുക്കിനല്‍കേണ്ട കോര്‍പറേഷന്‍ മൗനംപാലിക്കുകയാണ്. ഏലയാണെന്ന കാര്യം മറച്ചുവെച്ച് ഉദ്യോഗസ്ഥര്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നും പറയുന്നു. പോളയത്തോട് വയലില്‍ തോപ്പിലെ നിര്‍ധനരും നിരാലംബരുമായ മുപ്പതോളം കുടുംബങ്ങളാണ് വീടുവെക്കാനായി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്. ഇവര്‍ വീടുവെക്കാനത്തെിയാല്‍ തടയുമെന്ന് കര്‍ഷകരും പ്രദേശവാസികളും പ്രഖ്യാപിച്ചതോടെ കാരിക്കുഴി ഏല സമരഭൂമിയായി മാറുമെന്നാണ് ഏവരും പറയുന്നത്. ഭൂമി ലഭിച്ചവര്‍ക്ക് വീടുവെക്കാന്‍ അധികൃതര്‍ സൗകര്യം ചെയ്തു കൊടുത്തില്ളെങ്കില്‍ പ്രത്യക്ഷസമരപരിപാടികള്‍ ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി ചില സംഘടനകളും രംഗത്തത്തെിയിട്ടുണ്ട്. ഏലായുടെ പടിഞ്ഞാറുഭാഗത്ത് ഏതാനും നിലങ്ങളില്‍ സീസണില്‍ ചീര കൃഷി നടത്താറുണ്ടെന്നും കിഴക്കുഭാഗത്ത് വര്‍ഷങ്ങളായി ഒരു കൃഷിയുമില്ലാതെ കിടക്കുകയാണെന്നുമാണ് ഭൂമി ലഭിച്ചവര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.