കുളത്തൂപ്പുഴ: കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒളിച്ചോട്ടം തുടരുന്നു. കൊല്ലം-കുളത്തൂപ്പുഴ ലിമിറ്റഡ് സ്റ്റോപ് വേണാട് സര്‍വിസ് ബസുകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി ഒളിച്ചോട്ടം നടത്തുന്നത്. ഏരൂര്‍ കാഞ്ഞുവയല്‍ സ്റ്റോപ് സംബന്ധിച്ച് നാട്ടുകാരുമായുള്ള തര്‍ക്കം തുടരുന്നതിന്‍െറ പശ്ചാത്തലത്തിലാണ് റൂട്ട് മാറി ഓട്ടം. കുളത്തൂപ്പുഴ-കൊല്ലം റൂട്ടില്‍ ഇരു ഡിപ്പോയില്‍നിന്നുമായി എട്ടു ബസുകള്‍ വീതമാണ് വേണാട് ലിമിറ്റഡ് സ്റ്റോപ് സര്‍വിസ് നടത്തുന്നത്. രാവിലെ അഞ്ചുമുതല്‍ 20 മിനിറ്റ് ഇടവേളകളില്‍ തുടര്‍ച്ചയായി നടത്തുന്ന സര്‍വിസ് രണ്ടു മണിക്കൂര്‍ 15 മിനിറ്റ്കൊണ്ടാണ് ലക്ഷ്യ സ്ഥാനത്ത് എത്തുന്നത്. ജനപ്രീതി വര്‍ധിച്ചതോടെ വേണാട് സര്‍വിസിനു കൂടുതല്‍ സ്റ്റോപ് ആവശ്യപ്പെട്ട് ജനങ്ങള്‍ രംഗത്തത്തെി. അനുവദിച്ച സമയത്തിനുള്ളില്‍ ഓടിയത്തൊനാവാത്തതിനാല്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കാനാവില്ളെന്ന നിലപാടില്‍ കെ.എസ്.ആര്‍.ടി.സി. ഉറച്ചു നിന്നു. ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ കാഞ്ഞുവയല്‍ സ്റ്റോപ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് വേണാട് സര്‍വിസ് അഞ്ചല്‍-കുളത്തൂപ്പുഴ റൂട്ടില്‍ ഓടാതെ അഞ്ചലില്‍ സര്‍വിസ് അവസാനിപ്പിക്കുകയായിരുന്നു. കുളത്തൂപ്പുഴ നിവാസികളും വിവിധ യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തത്തെിയതോടെ സര്‍വിസുകള്‍ കുളത്തൂപ്പുഴയില്‍നിന്ന് തുടരാമെന്ന് ഉറപ്പുലഭിച്ചു. കാഞ്ഞുവയല്‍ പ്രദേശത്തെ ഒഴിവാക്കി മറവന്‍ചിറ, തുമ്പോട്, ഏരൂര്‍, അഞ്ചല്‍ വഴിയാണ് സര്‍വിസുകള്‍ പുനരാരംഭിച്ചത്. മറവന്‍ചിറക്കും ഏരൂരിനുമിടയില്‍ നിലവില്‍ ഉണ്ടായിരുന്ന തോട്ടംമുക്ക്, പത്തടി സ്റ്റോപ്പുകളിലുള്ള യാത്രക്കാര്‍ക്കും കെ.എസ്.ആര്‍.ടി.സി. യുടെ ഒളിച്ചോട്ടം യാത്ര സൗകര്യം നിഷേധിക്കലായി മാറി. കഴിഞ്ഞ ദിവസം കാഞ്ഞുവയല്‍ അവകാശ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ ഏരൂര്‍ ജങ്ഷനിലത്തെി പ്രതിഷേധിച്ചു. വീണ്ടും റൂട്ട് മാറ്റിയാണ് കുളത്തൂപ്പുഴ ഡിപ്പോയില്‍നിന്നുമുള്ള ബസുകള്‍ സര്‍വിസ് നടത്തുന്നത്. കൊല്ലം ഡിപ്പോയില്‍നിന്നുള്ള ബസുകള്‍ അഞ്ചലില്‍ സര്‍വിസ് അവസാനിപ്പിക്കുകയാണ്. നിലവില്‍ കുളത്തൂപ്പുഴക്കാര്‍ക്ക് ജില്ല ആസ്ഥാനത്തേക്ക് പകല്‍ സമയം സഞ്ചരിക്കണമെങ്കില്‍ സ്വകാര്യ ബസില്‍ കയറി അഞ്ചലിലത്തെിയ ശേഷം വേണാട് ലിമിറ്റഡ് സ്റ്റോപ്പില്‍ പോവുക എന്നതേ മാര്‍ഗമുള്ളൂ. വിഷയത്തില്‍ ഇടപെടുന്നതിനു പ്രദേശത്തെ ജനപ്രതിനിധികളോ പൊലീസോ ഇനിയും തയാറായിട്ടില്ല. പൊതുജനത്തിന്‍െറ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഉദ്യോഗസ്ഥ നിലപാടിനെതിരെ മനുഷ്യാവകാശ കമീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.