കുറ്റിപ്പുറം മാര്‍ക്കറ്റില്‍ ഷോപ്പിങ് കോംപ്ളക്സ് നിര്‍മിക്കണമെന്ന്

കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം മാര്‍ക്കറ്റിലെ പഞ്ചായത്ത് വക ഭൂമിയില്‍ ഷോപ്പിങ് കോംപ്ളക്സ് നിര്‍മിക്കണമമെന്നാവശ്യപ്പെട്ട് ജനകീയ സമരം. പഞ്ചായത്ത് നിവാസികളും വ്യാപാരിവ്യവസായികളും വിവിധ സംഘടനകളും ചേര്‍ന്നാണ് സമരം നടത്തിയത്. തഴവ ഗ്രാമപഞ്ചായത്തിന് പ്രതിമാസം 20,000 രൂപ വാടകയിനത്തില്‍ ലഭിച്ചിരുന്ന ഒമ്പത് കടമുറികള്‍ ഷോപിങ് കോംപ്ളക്സ് നിര്‍മാണത്തിന്‍െറ പേരില്‍ രണ്ടു വര്‍ഷം മുമ്പ് പൊളിച്ചുനീക്കിയിരുന്നു. 2010-15 വര്‍ഷത്തെ പഞ്ചായത്ത് ഭരണസമിതിയാണ് മൂന്നു കോടി ചെലവില്‍ മൂന്നുനില വ്യാപാര സമുച്ചയം, മിനി ഓഡിറ്റോറിയം ഉള്‍പ്പെട്ട ഷോപ്പിങ് കോംപ്ളക്സ് നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. പുതിയ ഭരണസമിതി വന്നിട്ടും ഷോപ്പിങ് കോപ്ളക്സ് സംന്ധിച്ച തീരുമാനം ജലരേഖയായി. നൂറുകണക്കിന് പേരാണ് ദിവസവും മാര്‍ക്കറ്റിലത്തെുന്നത്. കുറ്റിപ്പുറം മാര്‍ക്കറ്റിന്‍െറ പ്രതാപം വീണ്ടെടുക്കാന്‍ വ്യാപാര സമുച്ചയം ഉടന്‍ നിര്‍മിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതിയോട് പ്രതിഷേധക്കൂട്ടായ്മ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് എം.എ. ആസാദ് ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിഷേധസമിതി ചെയര്‍മാന്‍ ഖലീലുദ്ദീന്‍ പൂയപ്പള്ളി അധ്യക്ഷതവഹിച്ചു. ആനി പൊന്‍, തഴവ കനകന്‍, കാട്ടൂര്‍ രാജേന്ദ്രന്‍, കുഞ്ഞാലി ഹസന്‍, തോപ്പില്‍ ഷിഹാബ്, പി. രത്നാകരന്‍, സജി തങ്കച്ചന്‍, അബി കെ. സലാം, തെക്കേ തോട്ടത്തില്‍ മുഹമ്മദ് കുഞ്ഞ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.