പുനലൂര്‍: ഇരുകാലുകളിലും കഞ്ചാവ് വെച്ച് ഒട്ടിച്ച് കടത്താന്‍ ശ്രമിച്ച യുവാവിനെ ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റ് അധികൃതര്‍ പിടികൂടി. മണലില്‍ കിണറ്റുമുക്ക് ബിന്ദുവിലാസത്തില്‍ ബിനു (35) ആണ് പിടിയിലായത്. തെങ്കാശിയില്‍നിന്ന് പുനലൂരിലേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് യുവാവ് കഞ്ചാവുമായി വന്നത്. കഞ്ചാവ് ഒളിപ്പിച്ച ശേഷം പാന്‍റ്സ് ധരിച്ചിരുന്നതിനാല്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. എക്സൈസിന്‍െറ വാഹന പരിശോധനക്കിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ ബിനുവിനെ ദേഹപരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. ഇരുകാലുകളിലുമായി 125 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദ്, പ്രിവന്‍റിവ് ഓഫിസര്‍ ബിജു, സി.ഇ.ഒമാരായ അനില്‍, സജിജോണ്‍, സിജിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.