കുണ്ടറയില്‍ 100 കോടിയുടെ റോഡ് –മന്ത്രി മേഴ്സിക്കുട്ടിയമ്മ

കൊല്ലം: ജില്ലയിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും കുണ്ടറ നിയോജകമണ്ഡലത്തിന്‍െറ സമഗ്ര വികസനത്തിനുമായി 100 കോടിയുടെ റോഡ് നിര്‍മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിക്കുന്നത്. ജില്ലയിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഉമയനല്ലൂര്‍, കരിക്കോട് ജങ്ഷനുകളെ ബന്ധപ്പെടുത്തിയുള്ള റോഡ് നവീകരണത്തിന് നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് പദ്ധതി പ്രകാരം 50 കോടിയുടെ ഭരണാനുമതി ലഭിച്ചു. പദ്ധതിപ്രകാരം ഉമയനല്ലൂര്‍-ഡീസന്‍റ് മുക്ക്, കല്ലുവെട്ടാംകുഴി-ചെറിയേല, താഹാമുക്ക്-കോടന്‍വിള ജങ്ഷന്‍, കരിക്കോട്-ശിവജിമുക്ക്, മേക്കോണ്‍-കൊച്ചാലുംമൂട് മണ്ഡലം, കേരളപുരം റോഡ്- കരിക്കോട് ജങ്ഷന്‍ റോഡുകളുടെ നവീകരണത്തിന് തുക ചെലവഴിക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഉമയനല്ലൂര്‍, പുതുച്ചിറ, ഡീസന്‍റ് മുക്ക്, കല്ലുവെട്ടാംകുഴി, ചെറിയേല, താഹാമുക്ക്, കുറ്റിച്ചിറ, ആലുംമൂട്, മൊയ്തീന്‍മുക്ക്, കുരീപ്പള്ളി, ഈച്ചാടിമുക്ക്, പി.കെ.പി കവല, അമ്പിപൊയ്ക, റേഡിയോമുക്ക്, ഹോസ്പിറ്റല്‍ ജങ്ഷന്‍ റോഡുകളുടെ നവീകരണത്തിന് 35 കോടിചെലവഴിക്കും. നടപ്പ് സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി വെളിച്ചിക്കാല ടി.ബി ഹോസ്പിറ്റല്‍ റോഡ്, പാലമുക്ക്-നല്ലില റോഡ്, പുന്നമുക്ക് - ഇളമ്പള്ളൂര്‍ കോവില്‍മുക്ക് റോഡ്, മുളവന-പരുത്തുംപാറ റോഡ് എന്നിവക്ക്6.25 കോടി ചെലവഴിക്കും. ഫിഷറീസ് വകുപ്പിന്‍െറ പദ്ധതിപ്രകാരം നാലുകോടി അറുപത്തിയേഴ് ലക്ഷം രൂപക്ക് രണ്ട് റോഡ് നവീകരിക്കും. പെരുമ്പുഴ മൃഗാശുപത്രി കൈതക്കോടി റോഡിന് 2.65 കോടിയുടെയും നാന്തിരിക്കല്‍ കൈതക്കോടി റോഡിന് 2.12 കോടിയുടെയും ഭരണാനുമതിയാണ് ലഭിച്ചത്. ആസ്തിവികസന ഫണ്ടില്‍നിന്ന് ഇളമ്പള്ളൂര്‍ കെ.എ.പി കനാല്‍ റോഡ് നവീകരണത്തിന് 78.30 ലക്ഷവും നെടുമ്പന ഗ്രാമപഞ്ചായത്തിലെ കര്‍മലറാണി പള്ളി ബഥേല്‍ ഫാക്ടറി റോഡിന് 50 ലക്ഷവും ചെലവഴിക്കും. ആദ്യഘട്ട പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയാണ് റോഡുകള്‍ ഏറ്റെടുത്തിട്ടുള്ളത്. തുടര്‍പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി മറ്റ് റോഡുകള്‍കൂടി നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.