ജില്ല സ്കൂള്‍ കലോത്സവം: ചാത്തന്നൂരും വെളിയവും ഇഞ്ചോടിഞ്ച്

അഞ്ചല്‍: മേളക്കാഴ്ചകള്‍ നിറച്ച അഞ്ചലോത്സവത്തിന് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ ശേഷിക്കെ കലാപട്ടത്തിന് ചാത്തന്നൂര്‍, വെളിയം ഉപജില്ലകള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മുന്നേറ്റം ചാത്തന്നൂര്‍ നിലനിര്‍ത്തുമ്പോള്‍ എച്ച്.എസ്, യു.പി വിഭാഗങ്ങളില്‍ വെളിയം കുതിപ്പ് തുടരുകയാണ്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 101 ഇനങ്ങളില്‍ 74 എണ്ണത്തിന്‍െറ ഫലം വന്നപ്പോള്‍ ചാത്തന്നൂര്‍ ഉപജില്ലക്ക് 247 പോയന്‍റായി. 220 പോയന്‍േറാടെ കൊല്ലം ഉപജില്ല പിന്നിലുണ്ട്. കരുനാഗപ്പള്ളി ഉപജില്ലയാണ് 216 പോയന്‍േറാടെ മൂന്നാമത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 87ല്‍ 60 ഇനങ്ങളുടെ ഫലമായപ്പോള്‍ 241 പോയന്‍േറാടെ വെളിയം ഉപജില്ല മുന്നേറ്റം തുടരുകയാണ്. 224 പോയന്‍േറാടെ കരുനാഗപ്പള്ളി ഉപജില്ല രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ചാത്തന്നൂര്‍ 207 പോയന്‍േറാടെ മൂന്നാം സ്ഥാനത്തത്തെി. യു.പി വിഭാഗത്തില്‍ 33ല്‍ 23 ഇനങ്ങളുടെ ഫലമായപ്പോള്‍ 99 പോയന്‍േറാടെയാണ് വെളിയം മുന്നേറുന്നത്. 91 പോയന്‍റ് വീതം നേടി കരുനാഗപ്പള്ളി, ചാത്തന്നൂര്‍ ഉപജില്ലകളാണ് രണ്ടാമതുള്ളത്. ഒരു പോയന്‍റ് വ്യത്യാസത്തില്‍ ചടയമംഗലം മൂന്നാം സ്ഥാനത്തുണ്ട് (90 പോയന്‍റ്). കലോത്സവത്തിന്‍െറ സമാപനം ശനിയാഴ്ച വൈകീട്ട് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജി.കെ. ഹരികുമാര്‍ ഫലപ്രഖ്യാപനം നടത്തും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. എസ്. ശ്രീകല സമ്മാനവിതരണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജെ. ജഗദമ്മ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.