തിരുവാതിരക്കായി കാമന്‍കുളങ്ങര മാഹാദേവ ക്ഷേത്രം ഒരുങ്ങി

ചവറ: ധനുമാസ രാവുകള്‍ക്ക് ലാസ്യഭംഗിയേകി വീണ്ടുമൊരു തിരുവാതിര കൂടിയത്തെവെ ശങ്കരമംഗലം കാമന്‍കുളങ്ങര മഹാദേവ ക്ഷേത്ര മാതൃ സംരക്ഷണ സമിതിയിലെ അമ്പതോളം അമ്മമാരുടെ നേതൃത്വത്തില്‍ തിരുവാതിര പരിശീലനത്തിന് തുടക്കമായി. 20 വര്‍ഷം മുടങ്ങാതെ ക്ഷേത്രത്തില്‍ തിരുവാതിര വ്രതം ആഘോഷിച്ച് വരുന്നുണ്ട്. മാതൃസംരക്ഷണ സമിതി ജില്ല സെക്രട്ടറി സുഭദ്ര, കാമന്‍കുളങ്ങര മാതൃസമിതി പ്രസിഡന്‍റ് മീനാക്ഷിപിള്ള എന്നിവരുടെ നേതൃത്വത്തിലാണ് നാല് വയസ്സുമുതല്‍ 65 വയസ്സുവരെയുള്ള അഞ്ച് സംഘങ്ങള്‍ക്ക് തിരുവാതിര പരിശീലനം നല്‍കുന്നത്. കുട്ടികളുടെ സൗകര്യം നോക്കി ഞായറാഴ്ചകളിലും അവധി ദിനങ്ങളിലുമാണ് പരിശീലനം. തിരുവാതിര ദിനമായ 11ന് രാത്രി ഏഴിന് സുമംഗലിയായ സ്ത്രീയെ പാര്‍വതീ സങ്കല്‍പത്തില്‍ പൂജിച്ച് പീഠത്തിലിരുത്തി ക്ഷേത്രത്തിലത്തെുന്ന ഭക്തര്‍ പൂവിട്ട് വണങ്ങുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.