കുളങ്ങളുടെ സംരക്ഷണത്തിന് നടപടിയില്ല

പരവൂര്‍: വേനല്‍ കടുത്തിട്ടും അധികൃതരുടെ പ്രഖ്യാപനങ്ങള്‍ ജലരേഖകളായിത്തന്നെ തുടരുന്നു. കുളങ്ങളടക്കമുള്ള ജലാശയങ്ങളുടെ സംരക്ഷണത്തിന് സത്വര നടപടികള്‍ സ്വീകരിക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനം കടലാസിലൊതുങ്ങി. കുളങ്ങളും തോടുകളും ഇടിഞ്ഞും നികന്നും കാടുകയറിയും നശിക്കുകയാണ്. വെള്ളം വറ്റാത്ത കുളങ്ങളാകട്ടെ സംരക്ഷിക്കപ്പെടാത്തതിനാല്‍ ഉപയോഗയോഗ്യമല്ല. നഗരസഭയിലെ പശുമണ്‍ ഏലയുടെ തലച്ചിറകളായ തോട്ടത്തുകുളം, ചിറയില്‍ കുളം, മലാക്കുളം എന്നിവ സംരക്ഷണമില്ലാത്തതിന്‍െറ നേര്‍ചിത്രങ്ങളാണ്. തോട്ടത്തുകുളവും ചിറയില്‍ കുളവും ഉറവ വറ്റാത്തവയാണ്. ജനകീയാസൂത്രണ പദ്ധതിയില്‍പെടുത്തി തോട്ടത്തുകുളം ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ചിരുന്നു. നവീകരണത്തിനുമുമ്പ് കുളത്തിലേക്ക് ഇറങ്ങാന്‍ റാമ്പ് കെട്ടിയിരുന്നു. നവീകരിച്ച് ആഴം കൂട്ടിയപ്പോള്‍ റാമ്പ് ഇല്ലാതായി. പിന്നീട് കുളത്തിലേക്കിറങ്ങാന്‍ ചവിട്ടുപടികള്‍ നിര്‍മിച്ചെങ്കിലും ഏതാനും വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും തകര്‍ന്നു. നിലവില്‍ കുളത്തിലേക്ക് ആര്‍ക്കും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പതിനഞ്ചടിയോളം ആഴമുള്ള കുളത്തില്‍ പായലും പ്ളാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞു. കരിങ്കല്‍ക്കെട്ടുകള്‍ പല ഭാഗത്തും തകര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.