കൊല്ലം: ഒ.ഡി.എഫ് പദ്ധതി നടപ്പാക്കിയതിന് പഞ്ചായത്തുകള്‍ക്ക് കേന്ദ്ര-സംസ്ഥാന വിഹിതം അനുവദിച്ചതായി ജില്ല ശുചിത്വ സമിതി അധ്യക്ഷയായ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മയും കലക്ടര്‍ ടി. മിത്രയും അറിയിച്ചു. ആദ്യഗഡുവായി 7,07,13,912 രൂപയാണ് 68 ഗ്രാമ പഞ്ചായത്തുകള്‍ക്ക് നല്‍കിയത്. പദ്ധതിയില്‍ മുന്‍വര്‍ഷങ്ങളിലെ സ്പില്‍ ഓവര്‍ ഉള്‍പ്പെടെ 13,149 ശുചിമുറികളാണ് ജില്ലയില്‍ പൂര്‍ത്തീകരിച്ചത്. ഒരു ശുചിമുറിക്ക് 15,400 രൂപയാണ് ധനസഹായത്തുക. ഇതില്‍ 12,000 രൂപ കേന്ദ്ര-സംസ്ഥാന വിഹിതവും 3,400 രൂപ പഞ്ചായത്ത് വിഹിതവുമാണ്. നവംബര്‍ ഒന്നിനുമുമ്പ് പദ്ധതി നടപ്പാക്കേണ്ടതിനാല്‍ കേന്ദ്ര-സംസ്ഥാന വിഹിതംകൂടി പഞ്ചായത്തുകളുടെ ഫണ്ടില്‍നിന്നായിരുന്നു ചെലവഴിച്ചത്. ഈ തുകയില്‍ 44 ശതമാനമാണ് നല്‍കിയത്. അനുവദിച്ച തുകയുടെ കൈപ്പറ്റ് രസീത്, വിനിയോഗ സാക്ഷ്യപത്രം എന്നിവ ഗ്രാമ പഞ്ചായത്തുകള്‍ ജനുവരി ഏഴിനകം നല്‍കണമെന്ന് ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ജി. കൃഷ്ണകുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.