കൊല്ലം: ഇരുമുടിക്കെട്ടുമായി ചക്രവീലുകളില്‍ തെന്നിനീങ്ങി പത്തംഗ റോളര്‍ സ്കേറ്റിങ് സംഘത്തിന്‍െറ ശബരിമല സ്കേറ്റിങ് റാലി കൊല്ലത്തുനിന്ന് ആരംഭിച്ചു. ‘സ്പോര്‍ട്സിലൂടെ ആരോഗ്യം നേടൂ, ജീവിത ശൈലീരോഗങ്ങള്‍ ഒഴിവാക്കൂ, ശുചിത്വകേരളം സുന്ദര കേരളം’ എന്നീ സന്ദേശങ്ങളുമായാണ് തിങ്കളാഴ്ച രാവിലെ റാലി പുറപ്പെട്ടത്. കലക്ടറേറ്റിനുസമീപത്തെ കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിന് മുന്നില്‍ കോര്‍പറേഷന്‍ കായിക-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.ആര്‍. സന്തോഷ്കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഹൈസ്കൂള്‍ കവല, അഞ്ചാലുംമൂട്, പെരിനാട്, കുണ്ടറ, കൊട്ടാരക്കര ഗണപതി ക്ഷേത്രം, അടൂര്‍ വഴി പത്തനംതിട്ടയിലത്തെി കവലയിലെ ഗാന്ധി പ്രതിമക്കുമുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം സന്ധ്യയോടെ റാലി റാന്നി പെരുനാട്ടില്‍ എത്തിച്ചേര്‍ന്നു. ചൊവ്വാഴ്ച രാവിലെ പെരുനാട് നിന്ന് പുറപ്പെടുന്ന റാലി ളാഹ വഴി പമ്പയില്‍ സമാപിക്കും. തുടര്‍ന്ന് സ്കേറ്റിങ് താരങ്ങള്‍ കാല്‍നടയായി ശബരിമലയ്ക്ക് പോകും. ജില്ല-സംസ്ഥാന-ദേശീയ സ്പീഡ്, ആര്‍ട്ടിസ്റ്റിക്, റോളര്‍ ഹോക്കി താരങ്ങളും പരിശീലകരുമായ പി.ആര്‍. ബാലഗോപാല്‍, എസ്. ബിജു, അനുരാജ് പൈങ്ങാവില്‍, വിഷ്ണു വിശ്വനാഥ്, ടി.എസ്. ആദര്‍ശ്, പി.വി. അബിന്‍, ബി.ജി. ബാല്‍ശ്രേയസ്, സിബി സുകുമാരന്‍ തുടങ്ങിയവരാണ് റാലിയില്‍ പങ്കെടുക്കുന്നത്. ചക്രവീലുകളുമായി തുടര്‍ച്ചയായി നടത്തുന്ന പതിനേഴാമത്തെ റോളര്‍ സ്കേറ്റിങ് റാലിയാണ് കൊല്ലത്തുനിന്ന് രണ്ടുദിവസംകൊണ്ട് ശബരിമലയില്‍ എത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.