കരുനാഗപ്പള്ളി: ദേശീയപാതക്കു സമാന്തരമായി ബൈപാസും കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് ഇരുവശവുമുള്ള സംസ്ഥാനപാതകളില്‍ മേല്‍പാലങ്ങളും യാഥാര്‍ഥ്യമാക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. കരുനാഗപ്പള്ളിയുടെ റോഡുകളുടെ വികസനവും ട്രാഫിക് കുരുക്കിന് പരിഹാരവും എന്ന ലക്ഷ്യത്തില്‍ ജനകീയ വികസനസമിതി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ എം. ശോഭന, മുന്‍ കലക്ടര്‍ ബി. മോഹനന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷെര്‍ളി ശ്രീകുമാര്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കപിക്കാട് മോഹനന്‍, എസ്.എം ഇക്ബാല്‍, അയ്യാണിക്കല്‍ മജീദ്, കെ. രാജശേഖരന്‍, കെ.കെ. രവി, സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.