കുണ്ടറ: അസാധാരണമാം വിധം ആത്മഹത്യകള്‍ പെരുകുമ്പോള്‍ കഷ്ടമെന്നും വിധിയെന്നും പറഞ്ഞ് മാറിനില്‍ക്കാതെ ഗ്രാമീണ ഗ്രന്ഥശാല അതിജീവനം ഗ്രാമീണകൂട്ടായ്മക്ക് തുടക്കം കുറിച്ചു. കിഴക്കേ കല്ലട കെ.പി.പി യൂനിയന്‍ ഗ്രന്ഥശാലയാണ് ‘മനസ്സും ജീവിതവും’ സെമിനാറിലൂടെ അതിജീവന യജ്ഞത്തിന് തുടക്കം കുറിച്ചത്. ഫാ. ജോണ്‍ ബ്രിട്ടോ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് എ. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. ആര്‍. തുളസി വിഷയം അവതരിപ്പിച്ചു. കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. വിജയന്‍, വൈ. ബൈജുമോന്‍, വാര്‍ഡ് അംഗങ്ങളായ കെ. രാധാമണി, സി. ബിനു, സുമ കിണറ്റിന്‍മൂട്ടില്‍, കെ.എസ്. പ്രവീണ്‍കുമാര്‍, എന്‍. സത്യപ്രകാശ്, ബി. വസന്തകുമാര്‍ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്), അജീഷ് (കലാകൈരളി ഗ്രന്ഥശാല), എസ്. സുജിത് (എഫ്.സി കല്ലട), എന്‍.എസ്. ശാന്തകുമാര്‍ (ബി.ആര്‍.സി ചിറ്റുമല), അനു (ജീസസ് ക്ളബ്, മുട്ടം), എ. ചാള്‍സ് (ടാഗോര്‍ കോളജ്), വിപിന്‍ വിക്രമന്‍ (കവിത്രയ ഗ്രന്ഥശാല), സുരേഷ് ബാബു (മണ്‍റോതുരുത്ത് പബ്ളിക് ലൈബ്രറി), ആര്‍ട്ടിസ്റ്റ് ജയരാജ്, ആര്‍. മഞ്ജു എന്നിവര്‍ സംസാരിച്ചു. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മിറ്റി രൂപവത്കരിച്ചു. കാല്‍ നൂറ്റാണ്ടിനിടെ മുട്ടം ഉള്‍പ്പെടെയുള്ള മൂന്ന് വാര്‍ഡുകളില്‍ ആത്മഹത്യ നിരക്ക് കൂടുകയാണ്. യുവാക്കളും പ്രായമായവരും ആത്മഹത്യക്കിരയാവുന്നു. അതിജീവനത്തിന് മനസ്സുകളെ സഹായിക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.