വെളിയം: പൂയപ്പള്ളിയിലെ ചിറകളിലും തോടുകളിലും മാലിന്യക്കൂമ്പാരം മൂലം പ്രദേശവാസികള്‍ ബുദ്ധിമുട്ടില്‍. ജലക്ഷാമം രൂക്ഷമായ മേഖലയിലെ നാട്ടുകാര്‍ ചിറകളെയും തോടുകളെയുമാണ് ആശ്രയിക്കുന്നത്. മാക്രിയില്ലാകുളം, കക്കാട്ടുചിറ, കുളക്കോട്ട്, പാലൂക്കോണം, നെടുങ്ങോട്ട്, ചെറിയകോണം, കൊട്ടറ, നാല്‍ക്കവല, പൂയപ്പള്ളി, വെളുത്തത്തേു വാതുക്കല്‍, ഏണിയൂര്‍ മഠം, ചെങ്കുളം, മുല്ലശ്ശേരിക്കുള്ളം, ചിറക്കല്‍കോണം എന്നീ ചിറകളുടെ ജലനിരപ്പ് താഴ്ന്ന് മാലിന്യം നിറഞ്ഞു. ചിറകള്‍ നവീകരിക്കുന്നതിനായി പൂയപ്പള്ളി പഞ്ചായത്തിന് സര്‍ക്കാര്‍ ലക്ഷക്കണക്കിന് രൂപ നല്‍കിയിട്ടുണ്ടെങ്കിലും ചെലവഴിക്കുന്നില്ളെന്ന് പരാതി ഉണ്ട്. ചിറകള്‍ പായല്‍ മൂടി നശിക്കുകയാണ്. പ്രദേശവാസികള്‍, പൊതുകിണറുകളിലെയും മറ്റും ജലം വറ്റിയതോടെ ചിറകളെയാണ് ആശ്രയിക്കുന്നത്. പഞ്ചായത്ത് അധികൃതര്‍ ടിപ്പര്‍ലോറികളില്‍ ജലം കുടിവെള്ളക്ഷാമമേഖലയില്‍ എത്തിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. ചിറകള്‍, തോടുകള്‍ എന്നീ ജലസ്രോതസ്സുകളിലെ മാലിന്യം നിറഞ്ഞ വെള്ളമാണ് പ്രദേശവാസികള്‍ ഉപയോഗിക്കുന്നത്. പൗള്‍ട്രിഫാം, പച്ചക്കറി, ഹോട്ടലുകള്‍, ബേക്കറികള്‍, പലചരക്ക്കട എന്നിവിടങ്ങളിലെ മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കുന്നത്. നെയ്തോട്, ആലുംമൂട്, മൂഴിയില്‍കടവ്, മൈലോട്, ഏളാംകോണം, താഴെമൂഴി, വെളിയംതോട്, നെല്ലിപ്പറമ്പ്, വേങ്കോട്, മരുതമണ്‍പള്ളി, ചെങ്കുളം, ഓട്ടുമല, കോഴിക്കേട്, കുറുമണ്‍മൂല എന്നീ തോടുകളിലെ ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. നൂറുകണക്കിന് പേരാണ് വേനല്‍ കടുത്തതോടെ തോടുകളെ ആശ്രയിക്കാന്‍ തുടങ്ങിയത്. കെ.ഐ.പി കനാല്‍ തുറന്ന് വിട്ടാല്‍ ഒരുപരിധിവരെ ജലക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. വേനല്‍ ശക്തമാകുന്നതോടെ ജലസ്രോതസ്സുകള്‍ നവീകരിക്കാന്‍ പഞ്ചായത്ത് ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.