കൊല്ലം: വടിയൂന്നിയും ഉറ്റവരുടെ കരംപിടിച്ചും വേദിയിലേക്ക് വന്നവര്‍ മടങ്ങിയത് തങ്ങള്‍ക്ക് ലഭിച്ച സ്കൂട്ടറില്‍ അഭിമാനത്തോടെ. ജില്ലയിലെ ഭിന്നശേഷിക്കാരായ 141 പേര്‍ക്ക് ജില്ലപഞ്ചായത്തിന്‍െറ സ്കൂട്ടര്‍ വിതരണം ഹൃദ്യമായ ചടങ്ങായി. ബീച്ച് റോഡിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു വിതരണം. ജില്ലയിലെ അര്‍ഹരായ എല്ലാ ഭിന്നശേഷിക്കാര്‍ക്കും സഞ്ചാരസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2015-16 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സൈഡ് വീലോടുകൂടിയ സ്കൂട്ടര്‍ വിതരണം ചെയ്തത്. ഒരു സ്കൂട്ടറിന് 65,000 രൂപയാണ് വില. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 212 സ്കൂട്ടര്‍ വിതരണം ചെയ്തിരുന്നു. പഞ്ചായത്ത് ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടവരെ വൈദ്യപരിശോധനക്ക് വിധേയമാക്കി ആനുകൂല്യത്തിന് അര്‍ഹരാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് തെരഞ്ഞെടുത്തത്. ചിറക്കര ഉളിയനാട് സ്വദേശി എസ്. സുജികുമാറിന് താക്കോലും വാഹന രജിസ്ട്രേഷന്‍ രേഖകളും കൈമാറി എം. മുകേഷ് എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് എം. ശിവശങ്കരപ്പിള്ള, സ്ഥിരം സമിതി അധ്യക്ഷരായ ഇ.എസ്. രമാദേവി, വി. ജയപ്രകാശ്, ആശ ശശിധരന്‍, ജൂലിയറ്റ് നെത്സണ്‍, അംഗങ്ങളായ സി. രാധാമണി, എസ്. ഫത്തഹുദ്ദീന്‍, എസ്. വേണുഗോപാല്‍, ആര്‍. രശ്മി, എന്‍. രവീന്ദ്രന്‍, കെ.സി. ബിനു, കെ. ശോഭന, സരോജിനി ബാബു എന്നിവര്‍ സംസാരിച്ചു. ജില്ലസാമൂഹികനീതി ഓഫിസര്‍ എസ്. സബീനബീഗം നന്ദിപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.