മരുന്ന് ദുരുപയോഗം; പരിശോധന ശക്തമാക്കും

കൊല്ലം: ലഹരിമരുന്നുകള്‍ വന്‍തോതില്‍ ദുരുപയോഗംചെയ്യുന്നത് തടയാന്‍ എക്സൈസും ഡ്രഗ്സ് വകുപ്പും ചേര്‍ന്ന് മെഡിക്കല്‍ ഷോപ്പുകളിലെ പരിശോധന ശക്തമാക്കും. കുറിപ്പടി ഇല്ലാതെ എച്ച് ഡ്രഗ് ഉള്‍പ്പെടെ നല്‍കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശംനല്‍കി. കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ കെ. സുരേഷ്ബാബു, ജില്ലയിലെ അസി. ഡ്രഗ്സ് കണ്‍ട്രോളര്‍, മെഡിക്കല്‍ ഷോപ് ഉടമകള്‍, കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ എക്സിക്യൂട്ടിവ് അംഗങ്ങള്‍, അസോസിയേഷന്‍ ഭാരവാഹികള്‍, ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ത്തു. വ്യാജകുറിപ്പടികള്‍ ഉപയോഗിച്ച് ലഹരിക്കായി ജീവന്‍രക്ഷാ മരുന്നുകള്‍ വാങ്ങുന്ന വിഷയത്തില്‍ ബാലാവകാശ കമീഷന്‍െറ ഉത്തരവ് നടപ്പാക്കുന്നതിന്‍െറ ഭാഗമായി നിര്‍ദേശങ്ങളും ഷോപ് പരിശോധനയുടെ ആവശ്യകതയും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് റൂള്‍സ് ഷെഡ്യൂള്‍ എച്ച്-1ല്‍ പരാമര്‍ശിക്കുന്ന മരുന്നുകളുടെ വാങ്ങല്‍, വില്‍പന, ബില്ലുകള്‍, രജിസ്റ്റര്‍ എന്നിവ മെഡിക്കല്‍ സ്റ്റോറുകളില്‍ കൃത്യമായി സൂക്ഷിക്കുന്നുണ്ടെന്ന് മെഡിക്കല്‍ ഷോപ് ഉടമകള്‍ പറഞ്ഞു. ഷെഡ്യൂള്‍ എച്ച്-1ല്‍ പരാമര്‍ശിക്കുന്ന മരുന്നുകളുടെ വിപണനം ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ ഇല്ലാതെ നല്‍കുന്നില്ളെന്നും ഇത്തരം ലഹരിമരുന്നുകള്‍ കൂടുതലായി സ്റ്റോക്ക് ചെയ്ത് വിപണനം നടത്തുന്നില്ളെന്നും അറിയിച്ചു. ഡോക്ടറുടെ പേര്, സീല്‍, തീയതി എന്നിവയും രോഗിയുടെ പേര്, വയസ്സ്, വിലാസം, മരുന്നുകളുടെ പേരുകള്‍ വ്യക്തമായി മനസ്സിലാകുന്ന രീതിയില്‍ എഴുതിയ കുറിപ്പടികള്‍ സ്വീകരിച്ച് മരുന്നുകള്‍ നല്‍കിയാല്‍ മതിയെന്ന് തീരുമാനിച്ചു. വ്യക്തമല്ലാത്തത് ഡോക്ടര്‍മാരുടെ കുറിപ്പടികളുടെ നിജസ്ഥിതി മനസ്സിലാക്കിയശേഷമേ മരുന്ന് നല്‍കൂ. ഓണ്‍ലൈനായി മരുന്ന് വില്‍പന ശ്രദ്ധയില്‍പെട്ടാല്‍ അവയുടെ വിശദാംശങ്ങള്‍ നിരീക്ഷിച്ച് വിവരം ഡ്രഗ്സ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരെയോ കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണറെയോ അറിയിക്കണം. സ്കൂള്‍ പരിസരങ്ങളിലെ മെഡിക്കല്‍ ഷോപ്പുകളിലടക്കം പരിശോധന നടത്തും. ലഹരിമരുന്നുകളുടെ ഉപയോഗം തടയാന്‍ എക്സൈസ് വകുപ്പും ഡ്രഗ്സ് വകുപ്പും നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അസോസിയേഷന്‍ പൂര്‍ണസഹകരണം പ്രഖ്യാപിച്ചു. അഡീഷനല്‍ എക്സൈസ് കമീഷണര്‍ പി. വിജയന്‍, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ കെ. സുരേഷ്ബാബു, കൊല്ലം അസി. എക്സൈസ് കമീഷണര്‍ ജി. മുരളീധരന്‍ നായര്‍, കൊല്ലം അസി. ഡ്രഗ്സ് കണ്‍ട്രോളര്‍ സി.കെ. മോഹന്‍ദാസ്, ഡ്രഗ്സ് കണ്‍ട്രോളര്‍ ഇന്‍സ്പെക്ടര്‍മാരായ എ. സജു, എം.എസ്. സജീവ്കുമാര്‍, കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്സ് അസോസിയേഷന്‍ പ്രതിനിധികളായ വി. രാധാകൃഷ്ണന്‍, എല്‍.ആര്‍. ജയരാജ്, എം.ആര്‍. കുഞ്ഞ്, വി. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ലഹരിമരുന്ന് ദുരുപയോഗം വിളിച്ചറിയിക്കാനുള്ള ടെലിഫോണ്‍ നമ്പറുകള്‍: അസി: ഡ്രഗ്സ് കണ്‍ട്രോളര്‍: 0474-2741856, ഡ്രഗ്സ് ഇന്‍സ്പെക്ടര്‍: 9895499272, 9447103104, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍: 9447178054, കൊല്ലം അസി. എക്സൈസ് കമീഷണര്‍: 9496002862.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.