പുനലൂര്‍: ബ്രോഡ്ഗേജ് നിര്‍മാണം പൂര്‍ത്തിയായ പുനലൂര്‍-ഇടമണ്‍ റീച്ചില്‍ രണ്ടാംഘട്ട ട്രെയിന്‍ എന്‍ജിന്‍ വിജയകരമായി ഓടിച്ചു. അടുത്ത മാസം സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി റെയില്‍വേ സുരക്ഷ കമീഷണര്‍ 14ന് പരിശോധനക്ക് എത്തുന്നതിന്‍െറ ഭാഗമായാണ് വ്യാഴാഴ്ച എന്‍ജിന്‍ ഓടിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 20 നാണ് ആദ്യമായി എന്‍ജിന്‍ പരീക്ഷണ ഓട്ടം നടത്തിയത്. അന്ന് 20 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ 11.30 ഓടെ പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് എന്‍ജിന്‍ ഓടിച്ച് 12 മിനിറ്റ് കൊണ്ട് ഇടമണ്‍ സ്റ്റേഷനിലത്തെി. വളവുകളില്‍ 40 കിലോമീറ്റര്‍ വേഗത്തിലും അല്ലാത്തയിടത്ത് 60 കിലോമീറ്റര്‍ വേഗത്തിലുമാണ് എന്‍ജിന്‍ ഓടിയത്. രണ്ടാംഘട്ട എന്‍ജിന്‍ ഓട്ടം വിജയമായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉന്നത അധികൃതര്‍ക്കും നല്‍കും. 14ന് രാവിലെ ഒമ്പതരക്ക് സുരക്ഷ കമീഷണര്‍ പുനലൂര്‍- ഇടമണ്‍ റീച്ചിലും ചെങ്കോട്ട- ന്യൂ ആര്യങ്കാവ് റീച്ചിലും പരിശോധനക്ക് എത്തും. നിര്‍മാണ വിഭാഗം ഡെപ്യൂട്ടി എന്‍ജിനീയര്‍ എം.ആര്‍. മോഹനന്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഏഴിലന്‍, അസി.എന്‍ജിനീയര്‍ ഷണ്‍മുഖം, പെര്‍മെനന്‍റ് വേ ഇന്‍സ്പെക്ടര്‍ ഐ. റാഫി എന്നിവര്‍ രണ്ടാംഘട്ട എന്‍ജിന്‍ ഓട്ടത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.