ക്ളാസെടുക്കാന്‍ അധ്യാപകരില്ല; വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു

വെളിയം: റോഡുവിള എന്‍ജിനീയറിങ് കോളജില്‍ ക്ളാസെടുക്കാന്‍ അധ്യാപകരില്ലാത്തതില്‍ പ്രതിഷേധിച്ച് പൂയപ്പള്ളി പയ്യക്കോട്ട് റോഡ് വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം. ഒരാഴ്ച മുമ്പ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്തതിനാലും ക്ളാസുകള്‍ മുടങ്ങുന്നതിനുമെതിരെ വിദ്യാര്‍ഥികള്‍ കോളജിന് മുകളില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് കോളജ് അധികൃതരും വിദ്യാര്‍ഥികളും പൊലീസും ചേര്‍ന്ന് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍, കോളജിന്‍െറ ഭാഗത്തുനിന്ന് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അനുകൂല നിലപാട് ഉണ്ടാകാത്തതിനത്തെുടര്‍ന്നാണ് വീണ്ടും പ്രതിഷേധം അരങ്ങേറിയത്. കോളജില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള പയ്യക്കോട്ട് കോളജിന്‍െറ ട്രസ്റ്റ് അംഗം ഡോ. രാജുവിന്‍െറ വീടും സമീപത്തെ റോഡുമാണ് വിദ്യാര്‍ഥികള്‍ ഉപരോധിച്ചത്. ഉപരോധത്തിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. രാത്രി 7.30ഓടെ എഴുകോണ്‍ സി.ഐ, പൂയപ്പള്ളി എസ്.ഐ, കൊട്ടാരക്കര തഹസില്‍ദാര്‍ എന്നിവരുമായി വിദ്യാര്‍ഥികള്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് വ്യാഴാഴ്ച കലക്ടറുടെ ചേംബറില്‍ പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പിന്മേല്‍ വിദ്യാര്‍ഥികള്‍ പിന്‍വാങ്ങുകയായിരുന്നു. റോഡ് ഉപരോധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പൂയപ്പള്ളി പൊലീസ് കേസ് എടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.