കൊട്ടിയം: തരിശുകിടന്ന ഏലായില്‍ നൂറുമേനി വിളയിച്ച കര്‍ഷകര്‍ കൊയ്ത്തുത്സവം നടത്തി. ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ തഴുത്തല ഏലായിലാണ് കടുത്ത വരള്‍ച്ചയെ അതിജീവിച്ച് കര്‍ഷകര്‍ പാടത്ത് പൊന്നുവിളയിച്ചത്. ദേശീയപാതയോരത്ത് മൈലക്കാട് ഇറക്കം വരെയുള്ള 70 ഏക്കര്‍ നിലം 10 വര്‍ഷത്തിലധികമായി തരിശായി കിടക്കുകയായിരുന്നു. ആദിച്ചനല്ലൂര്‍ പഞ്ചായത്തും കൃഷിഭവനും മുന്‍കൈയെടുത്താണ് പാടം കൃഷിഭൂമിയാക്കിയത്. ഒരുകാലത്ത് കൊല്ലത്തിന്‍െറ പ്രധാന നെല്ലറകളിലൊന്നായിരുന്ന തഴുത്തല ഏല കൈയേറ്റത്തിലൂടെ വിസ്തൃതി കുറയുകയും ഏലാ തോട് നശിക്കുകയുമായിരുന്നു. അടുത്തിടെയാണ് കര്‍ഷകര്‍ കര്‍മസമിതി രൂപവത്കരിച്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ കൃഷിക്കായി രംഗത്തുവന്നത്. കൊയ്ത്തുത്സവം ജി.എസ്. ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജയകുമാര്‍, ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് അംഗം മൈലക്കാട് സുനില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോയ്സന്‍, ഹേമാസതീഷ്, ബിജി രാജേന്ദ്രന്‍, അരുണ്‍, കൃഷി ഓഫിസര്‍ പ്രദീപ്, പാടശേഖരസമിതി ഭാരവാഹികളായ ജനാര്‍ദ്ദനന്‍പിള്ള, ശിവദാസന്‍പിള്ള, മാധവന്‍പിള്ള, ഗോപിനാഥന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.