അണ്ടൂര്‍പച്ചയില്‍ നൂറിലധികം ഏക്കര്‍ വനം കത്തിനശിച്ചു

പുനലൂര്‍: കാട്ടുതീയില്‍ നൂറിലധികം ഏക്കര്‍ വനം നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ തടിയും കത്തിയിട്ടുണ്ട്. തെന്മല വനം റേഞ്ചിലെ അണ്ടൂര്‍പച്ച സ്വാഭാവികവനവും അക്കേഷ്യ തോട്ടവും ഉള്‍പ്പെടെയാണ് കത്തിയത്. ഞായറാഴ്ച രാവിലെ എട്ടോടെയാണ് കാട്ടുതീ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഈട്ടിയും തേക്കുമടക്കം വന്‍മരങ്ങള്‍ നിറഞ്ഞതാണ് വനം. ആനയും പുലിയുമടക്കം വന്യമൃഗങ്ങളും ധാരാളമുണ്ട്. സ്വാഭാവികവനത്തോട് ചേര്‍ന്ന് അക്കേഷ്യ ഉള്‍പ്പെടെ പ്ളാന്‍േറഷനുകളുമുണ്ട്. ഇതില്‍ സ്വാഭാവിക വനത്തിലെ തീ അക്കേഷ്യ പ്ളാന്‍േറഷനിലും പടര്‍ന്ന് നിരവധി മരങ്ങള്‍ കത്തുകയായിരുന്നു. സ്വാഭാവിക വനത്തില്‍ മരങ്ങള്‍ കത്തിയതുകൂടാതെ പിഴുതുവീണും നശിച്ചു. ഉച്ചക്ക് 12ഓടെ വനപാലകരും പുനലൂര്‍ ഫയര്‍ഫോഴ്സും എത്തിയെങ്കിലും തീ അണക്കാനായില്ല. വൈകീട്ടോടെ തീ ഉള്‍വനത്തിലേക്ക് പടര്‍ന്നിട്ടുണ്ട്. തീ പിടിത്തംതടയുന്ന ഫയര്‍ലൈന്‍ അടക്കം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താത്തതാണ് നാശത്തിന് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.