കൊല്ലം: കെ.എസ്.എഫ്.ഇ മാനേജ്മെന്‍റിന്‍െറ ട്രാന്‍സ്ഫര്‍ പീഡനങ്ങള്‍ക്കെതിരെ ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് എംപ്ളോയീസ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) നേതൃത്വത്തില്‍ കൊല്ലം റീജനല്‍ ഓഫിസിന് മുന്നില്‍ നടന്ന ധര്‍ണ ഡി.സി.സി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇ സൊസൈറ്റിയില്‍നിന്ന് 30 കോടി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ സി.ബി.ഐ കേസ് ഏറ്റെടുക്കണമെന്ന് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. സ്റ്റേറ്റ് ട്രഷറര്‍ ജി. ഉണ്ണികൃഷ്ണപിള്ള അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി എസ്. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ചവറ ജയകുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍. ഉണ്ണികൃഷ്ണന്‍, കൃഷ്ണവേണി ശര്‍മ, അനീഷ് അരവിന്ദ്, പനയം സജീവ്, ഷാജിലാല്‍, ബിനു എന്നിവര്‍ സംസാരിച്ചു. ധര്‍ണക്ക് അസോസിയേഷന്‍ ജില്ല സെക്രട്ടറി പ്രജീഷ് രാമകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ ഗോപകുമാര്‍പിള്ള നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.