നാടിനെ ദു$ഖത്തിലാഴ്ത്തി വിദ്യാര്‍ഥിയുടെ അപകടമരണം

കൊല്ലം: പ്ളസ് വണ്‍ വിദ്യാര്‍ഥിയുടെ അപകടമരണം നാടിനെ ദു$ഖത്തിലാഴ്ത്തി. താമരക്കുളം പെരിയവീട് സ്ട്രീറ്റ് മംഗലത്തുവീട്ടില്‍ വാടകക്ക് താമസിക്കുന്ന കൃഷ്ണസ്വാമിയുടെയും ശാന്തിയുടെയും മകന്‍ മധു ബാലശങ്കറാണ് (മധു, 18) ഹരിപ്പാട്ട് ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ബന്ധുവിനൊപ്പം മിനി ട്രക്കില്‍ എറണാകുളത്തുപോയി സാധനങ്ങളുമായി മടങ്ങിവരവെയായിരുന്നു അപകടം. നായ് കുറുകെ ചാടിയതിനെതുടര്‍ന്ന് വാഹനം വെട്ടിത്തിരിച്ചപ്പോള്‍ നിയന്ത്രണംവിട്ട് സമീപത്തെ കണ്ടെയ്നര്‍ ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. മധു ബാലശങ്കര്‍ തല്‍ക്ഷണം മരിച്ചു. ബന്ധു പ്രേംകുമാറിന് സാരമായി പരിക്കേറ്റു. മരണമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും രാവിലെ മധുവിന്‍െറ വീട്ടിലത്തെിയെങ്കിലും വീട്ടുകാര്‍ വിവരം അറിഞ്ഞിരുന്നില്ല. പിന്നീടാണ് വീട്ടുകാരെ വിവരമറിയിച്ചത്. പഠനത്തിനൊപ്പം വീട്ടുകാരെ സഹായിക്കാനായി ചെറിയ ജോലികളും ഇയാള്‍ ചെയ്തിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഏറെ ഊര്‍ജസ്വലനായിരുന്ന മധു ബാലശങ്കര്‍ നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഏറെ പ്രിയങ്കരനായിരുന്നു. വെള്ളിയാഴ്ച രാത്രി 7.30നാണ് വീട്ടില്‍നിന്ന് എറണാകുളത്തേക്ക് പോയത്. സെന്‍റ് അലോഷ്യസ് എച്ച്.എസ്.എസിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു. പാരാമെഡിക്കലിന് പഠിക്കുന്ന കൃഷ്ണദേവി ഏക സഹോദരിയാണ്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഞായറാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.