കുടിവെള്ളക്ഷാമം: പുനലൂരില്‍ ഒഴിഞ്ഞ കുടവുമായി മാര്‍ച്ച്

പുനലൂര്‍: നഗരസഭ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതില്‍ അധികൃതര്‍ കാട്ടുന്ന അനാസ്ഥക്കെതിരെ യു.ഡി.എഫും യൂത്ത് കോണ്‍ഗ്രസും സമരം ശക്തമാക്കി. യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഒഴിഞ്ഞ പ്ളാസ്റ്റിക് കുടവുമായാണ് ശനിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിനത്തെിയത്. തുടര്‍ന്ന് യോഗത്തില്‍ കുടങ്ങള്‍ കമഴ്ത്തി പ്രതിഷേധം അറിയിച്ചു. ഇതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുക്കടവിലെ പേപ്പര്‍മില്‍ തടയണയില്‍ മനുഷ്യമതില്‍ തീര്‍ത്തു. തടയണയുടെ ഉയരം സ്ഥിരമായി ഉയര്‍ത്തിയാല്‍ വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് മുടങ്ങാതെ ജലവിതരണം സുഗമമാകും. ഇതിന് അധികൃതര്‍ തയാറാകുന്നില്ളെന്ന് സമരക്കാര്‍ ആരോപിച്ചു. ജലക്ഷാമം പരിഹരിക്കാന്‍ കാലാകാലങ്ങളിലെ എം.എല്‍.എമാരടക്കം ജനപ്രതിനിധികള്‍ കടുത്ത അനാസ്ഥ കാട്ടിയതായും ആരോപിച്ചു. യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ നെത്സണ്‍ സെബാസ്റ്റ്യന്‍, മറ്റ് അംഗങ്ങളായ ജി. ജയപ്രകാശ്, സാബു അലക്സ്, സഞ്ജു ബുഹാരി, വിളയില്‍ സഫീര്‍, എ. അബ്ദുല്‍റഹീം എന്നിവര്‍ നേതൃത്വം നല്‍കി. തടയണയിലെ മനുഷ്യമതില്‍ കൗണ്‍സിലര്‍ ജി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍റ് വി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് രാജീവ്, ഷാനവാസ്, ഷെബിന്‍ ബദറുദീന്‍, അനുപ് എസ്. രാജ്, ഫൈസല്‍, ജോജോ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.