പരവൂർ: സാമൂഹിക വികസനത്തിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് കൊല്ലം കോർപറേഷൻ മേയർ വി. രാജേന്ദ്രബാബു. പരവൂർ നഗരസഭയുടെ വികസന െസമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭയുടെ എല്ലാ പരിപാടികളും ഗ്രീൻ േപ്രാട്ടോകോൾ പാലിച്ചുകൊണ്ടാണ് ചെയ്യുന്നതെന്നും എല്ലാ സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന പരിപാടികളിലും ഇത് പാലിക്കണമെന്നും സെമിനാറിൽ അധ്യക്ഷത വഹിച്ച നഗരസഭ ചെയർമാൻ കെ.പി. കുറുപ്പ് പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. അനിൽകുമാർ വികസന രേഖയും സുധീർ ചെല്ലപ്പൻ, യാക്കൂബ്, നിഷാകുമാരി എന്നിവർ മേഖല തിരിച്ചുള്ള വികസന കാര്യങ്ങളും അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ ആർ. ഷീബ, കൗൺസിലർമാരായ എ. ഷുഹൈബ്, ഷീല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.