ചവറ: തെക്കുംഭാഗത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിെൻറ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ടുയർന്നുവന്ന ആരോപണങ്ങൾക്കെതിരെ വിശദീകരണമുമായി ചവറ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രംഗത്ത്. വികസനപദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രീയമില്ലെന്ന് പ്രസിഡൻറ് തങ്കമണിപിള്ളയും വൈസ് പ്രസിഡൻറ് നിയാസും പറഞ്ഞു. ശനിയാഴ്ച വൈകീട്ട് നടക്കുന്ന ശിലാസ്ഥാപനചടങ്ങിൽനിന്ന് എം.പി എൻ.കെ. േപ്രമചന്ദ്രനെ മനഃപൂർവം ഒഴിവാക്കിയെന്ന ആരോപണം യു.ഡി.എഫ് അംഗങ്ങൾ ഉന്നയിച്ചിരുന്നു. ബ്ലോക്ക് കമ്മിറ്റി തീരുമാനപ്രകാരം എം.പിക്ക് കൂടി സൗകര്യപ്രദമായ ദിവസം ഉദ്ഘാടന ചടങ്ങ് വെക്കാമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ എം.പി വിദേശയാത്രക്ക് പോകുന്നദിവസം തന്നെ ചടങ്ങ് സംഘടിപ്പിച്ചത് എം.പിയെ ഒഴിവാക്കാനുള്ള മനഃപൂർവമായ ശ്രമമാണെന്ന് യു.ഡി.എഫ് അംഗങ്ങളായ അരുൺ രാജ്, മോഹൻലാൽ എന്നിവർ പറഞ്ഞു. കേന്ദ്രാവിഷ്കൃത ഫണ്ടുപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിന് ഫണ്ട് അനുവദിക്കുന്നത് േപ്രമചന്ദ്രെൻറ ശ്രമഫലമായിട്ട് കൂടിയായിരുന്നു. അത് കൊണ്ടാണ് എം.പിയുടെ സൗകര്യം പരിഗണിക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടത്. ജില്ലയിൽ നടക്കുന്ന പ്രധാനപരിപാടികളിൽ എം.പിയെ പങ്കെടുപ്പിക്കേെണ്ടന്ന എൽ.ഡി.എഫ് അജണ്ടയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നടപ്പാക്കുന്നതെന്നും അവർ പറഞ്ഞു. പ്രതിഷേധസൂചകമായി യു.ഡി.എഫ് അംഗങ്ങൾ ചടങ്ങ് ബഹിഷ്കരിക്കുന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുമെന്നും യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. എന്നാൽ ശിലാസ്ഥാപനത്തിന് ആദ്യം തീരുമാനിച്ചത് 25ന് മുമ്പുള്ള ദിവസമായിരുന്നു. ഈ ദിവസം മന്ത്രിക്ക് സൗകര്യം ഇല്ലാത്തതിനാൽ എം.പിക്ക് കൂടി സൗകര്യപ്രദമായ 29 നിശ്ചയിച്ചത്. ഇതനുസരിച്ച് എം.പി.യുടെ ചിത്രം ഉൾപ്പെടുത്തി നോട്ടീസും അടിച്ചു. എം.പിയുടെ വിദേശയാത്രയുടെ കാര്യം പിന്നീടാണ് അറിഞ്ഞതെന്ന് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം പറഞ്ഞു. മനഃപൂർവമായി ഒഴിവാക്കപ്പെട്ടന്ന ആരോപണം അടിസ്ഥാനരഹിതമാന്നെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായ കാഴ്ചപ്പാടാണ് ഭരണസമിതിക്കുള്ളതെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.