പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​നം ത​ട​യാ​ൻ വ​കു​പ്പു​ക​ൾ ​േയാ​ജി​ച്ച്​ പ്ര​വ​ർ​ത്തി​ക്കും

കൊല്ലം: വിവിധവകുപ്പുകളുടെ ഏകോപനത്തിലൂടെ ജില്ലയിൽ പകർച്ചവ്യാധി വ്യാപനം തടയാനുള്ള നടപടികൾ ഉൗർജിതമാക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി പകർച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട ഇൻറർ സെക്ടറൽ കോഓഡിനേഷൻ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കവെ കലക്ടർ ടി. മിത്ര അറിയിച്ചു. പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ്, വിവിധവകുപ്പുകളുടെ സഹകരണത്തോടെ പരിശോധന നടത്തി രോഗവ്യാപനം തടയും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിസര ശുചീകരണ പ്രവർത്തനങ്ങളിൽ കൂടുതൽശ്രദ്ധ ചെലുത്തണം. ഓടകളിലെ മാലിന്യം, വെള്ളക്കെട്ടുകൾ എന്നിവ നീക്കംചെയ്യുക, ഭവന സന്ദർശനങ്ങൾ നടത്തി ആരോഗ്യസർവേ നടത്തുക, ശുചീകരണ പ്രവർത്തനങ്ങൾക്ക് സന്നദ്ധസേവന പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിൽ ആരോഗ്യവകുപ്പുമായി ചേർന്ന് നടത്തും. ശുചീകരണ പ്രവർത്തനങ്ങൾക്ക് കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് അധികൃതർ കൂടുതൽ കർമപദ്ധതി ആവിഷ്കരിക്കണം. ഇത്തരം പ്രവർത്തനങ്ങളിൽ വാർഡുതല സമിതികൾ, കുടുംബശ്രീ, പുരുഷസ്വയംസഹായ സംഘങ്ങൾ എന്നിവുടെ സേവനവും ഉപയോഗപ്പെടുത്തണം. സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ വിദ്യാലയങ്ങളിലെ ശുചിമുറികൾ, വാട്ടർ ടാങ്കുകൾ എന്നിവിടങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തണമെന്ന് കലക്ടർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറകടറോട് നിർദേശിച്ചു. ഇതിനായി പ്രധാനാധ്യാപകരുടെ യോഗം ഉടൻ വിളിക്കണം. ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന സ്ഥലത്ത് തൊഴിൽവകുപ്പ് കൂടുതൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണം. ഭക്ഷണശാലകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥരുടെ പരിശോധന ശക്തമാക്കണം. ആയുർവേദ ഹോമിയോ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിരോധപ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തണമെന്നും കലക്ടർ പറഞ്ഞു. യോഗത്തിൽ എ.ഡി.എം ഐ. അബ്ദുൽ സലാം, ഡെപ്യൂട്ടി കലക്ടർ ഷാനവാസ് ഖാൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജയശങ്കർ, ഡോ. മണികണ്ഠൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.