ഫാക്ടറി തുറക്കൽ; കരാറിൽനിന്ന് വി.​എ​ൽ.​സി മാ​നേ​ജ്​​മെൻറ്​ ചു​വ​ട്​ മാ​റ്റു​ന്നു

കൊല്ലം: തോട്ടണ്ടി ലഭിക്കുന്ന മുറക്ക് ഫാക്ടറികൾ തുറക്കുമെന്ന് യൂനിയനുകളുമായി കരാറുണ്ടാക്കിയ വിജയ ലക്ഷ്മി കാഷ്യൂ (വി.എൽ.സി) ഫാക്ടറി അധികൃതർ ചുവട് മാറ്റുന്നു. സർക്കാർ സഹായമില്ലാതെ കശുവണ്ടി ഫാക്ടറികൾ തുറക്കാനാവില്ലെന്നാണ് ഇപ്പോഴത്തെ നിലപാട്. ഇതോടെ സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കുന്നതിൽ സർക്കാർ തീരുമാനം നിർണായകമാകുന്ന അവസ്ഥയായി. മാർച്ച് 15ന് ശേഷം തോട്ടണ്ടി കിട്ടുന്ന മുറക്ക് ഫാക്ടറികൾ തുറക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുമായി വി.എൽ.സി ഉടമകൾ ഉണ്ടാക്കിയ കരാർ. സർക്കാർ സഹായമില്ലാതെ തോട്ടണ്ടി വാങ്ങാനോ ഫാക്ടറികൾ തുറക്കാനോ കഴിയിെല്ലന്ന് വി.എൽ.സി ഉടമ ആർ. പ്രതാപ് നായർ മാധ്യമത്തോട് പറഞ്ഞു. സർക്കാർ സഹായം നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്നും അത് എന്ത്, എങ്ങനെ എന്നുള്ള കാര്യങ്ങൾ അറിെഞ്ഞങ്കിൽ മാത്രമേ തോട്ടണ്ടി വാങ്ങാനാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ മൊത്തം തോട്ടണ്ടിയുടെ ഉൽപാദനത്തിൽ 70 ശതമാനത്തിലേറെ വാങ്ങിക്കൊണ്ടുപോകുന്നത് വിയറ്റ്നാമാണ്. അവരുമായി മത്സരിച്ച് തോട്ടണ്ടി വാങ്ങാനാകാത്ത അവസ്ഥയാണ്. മറ്റു സംസ്ഥാനങ്ങളിൽ കമ്പനിക്ക് ഫാക്ടറികളുണ്ടെങ്കിലും പൂർണമായും പ്രവർത്തിപ്പിക്കാനാവശ്യമായ തോട്ടണ്ടി ലഭിക്കുന്നില്ല. അതിനാൽ അവയും പലപ്പോഴും അടച്ചിടുകയാണ്. ഇവിടത്തെ ഫാക്ടറികൾ എന്ന് തുറക്കുമെന്നത് സർക്കാർ സബ്സിഡി അനുവദിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതു സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ കാഷ്യൂ വർക്കേഴ്സ് സെൻറർ (സി.െഎ.ടി.യു) നേതൃത്വത്തിൽ സ്വകാര്യ ഫാക്ടറികൾക്ക് മുന്നിൽ കുടിൽകെട്ടി സമരം നടത്തിയിരുന്നു. മാസങ്ങൾ നീണ്ട സമരം ഒത്തുതീർപ്പാക്കിയത് വി.എൽ.സി മാനേജ്മെൻറുകളുമായി കരാർ ഒപ്പിട്ടുകൊണ്ടായിരുന്നു. ജില്ലയിൽ ഏറ്റവുമധികം ഫാക്ടറികളുള്ളത് വി.എൽ.സിക്കാണെന്നും അവർ തുറക്കാൻ തയാറായാൽ മറ്റുള്ളവരും തുറക്കുമെന്നും പറഞ്ഞാണ് കരാറുണ്ടാക്കിക്കൊണ്ട് എല്ലായിടെത്തയും സമരം സി.െഎ.ടി.യു അവസാനിപ്പിച്ചത്. സമരത്തിൽനിന്ന് തടിയൂരാൻ മുഖ്യമന്ത്രിയെ ഇടപെടുത്തി സി.െഎ.ടി.യു നാടകം കളിക്കുകയായിരുെന്നന്ന് അന്ന് ഇതര യൂനിയനുകൾ ആക്ഷേപം ഉയർത്തിയിരുന്നു. മാർച്ച് 15 കഴിയുന്നതോടെ ആഫ്രിക്കൻ രാജ്യങ്ങളിൽ തോട്ടണ്ടി വിളവെടുപ്പ് തുടങ്ങുമെന്നും അപ്പോഴേക്ക് ആവശ്യത്തിന് തോട്ടണ്ടി ലഭ്യമാകുമെന്നും അതനുസരിച്ച് ഫാക്ടറികൾ തുറക്കുമെന്നുമായിരുന്നു കരാറുണ്ടാക്കിയപ്പോൾ പറഞ്ഞത്. ആ നിലപാടുകളിൽ നിെന്നല്ലാം അവർ ഇപ്പോൾ പിന്നാക്കം പോയി. മേയ് പകുതിയാകുന്നതോടെ ഫാക്ടറികൾ തുറക്കുമെന്നാണ് ആഴ്ചകൾക്ക് മുമ്പും വി.എൽ.സി അധികൃതർ പറഞ്ഞുവന്നത്. അതു മാറ്റിയിട്ടാണ് ഇപ്പോൾ സർക്കാർ സബ്സിഡി ലഭിക്കാതെ ഫാക്ടറികൾ തുറക്കാനാവിെല്ലന്ന നിലപാടിലേക്ക് എത്തിയിരിക്കുന്നത്. വി.എൽ.സിക്ക് സംസ്ഥാനത്തുള്ളത് 16 ഫാക്ടറികൾ മാത്രമാണെന്നാണ് ഉടമകൾ പറയുന്നത്. അവയെല്ലാം തുറന്ന് പ്രവർത്തിപ്പിക്കണമെങ്കിൽ പ്രതിദിനം 1200 ചാക്ക് തോട്ടണ്ടി ആവശ്യമാണെന്നും അവർ നേരേത്ത പറഞ്ഞിരുന്നു. വിയറ്റ്നാമിൽ യന്ത്രവത്കൃത സംസ്കരണം വ്യാപകമാണ്. അതിനാൽ അവർ കൂടിയ വിലക്ക് തോട്ടണ്ടി വാങ്ങിക്കൂട്ടുന്ന സ്ഥിതി അന്താരാഷ്ട്ര മാർക്കറ്റിലുണ്ട്. സംസ്ഥാന ബജറ്റിൽ കശുവണ്ടി വ്യവസായ നടത്തിപ്പിന് വൻ സഹായം പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. സ്വകാര്യ ഫാക്ടറി ഉടമകൾക്ക് സഹായമായി 20 കോടി രൂപ മാത്രമാണ് ബജറ്റിൽ വകയിരുത്തിയത്. സംസ്ഥാനത്ത് 400ലേറെ കശുവണ്ടി ഫാക്ടറികൾ ഉള്ളതിനാൽ 20 കോടി സഹായം കൊണ്ട് കാര്യമായ ഒരു പ്രയോജനവുമില്ലെന്ന് വ്യവസായികൾ തെന്ന പറഞ്ഞിരുന്നു. 20 കോടി രൂപ വകയിരുത്തിയെങ്കിലും അത് എങ്ങനെ ചെലവഴിക്കണമെന്നതിൽ ഇതുവരെ രൂപമായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.