ഇരവിപുരം: കാടുകയറിക്കിടന്ന ഇരവിപുരം റെയിൽവേ സ്റ്റേഷന് ഒടുവിൽ ശാപമോക്ഷമായി. പ്രോഗ്രസീവ് ആക്ഷൻ കൗൺസിലിെൻറ (പെയ്സ്) ശ്രമഫലമായാണ് റെയിൽവേ സ്റ്റേഷൻ പരിസരം വൃത്തിയാക്കിയത്. വിവിധ െറസിഡൻറ്സ് അസോസിയേഷനുകളുടെയും സന്നദ്ധസംഘടനകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും സഹകരണത്തോടെ പൂച്ചെടികളും ഫലവൃക്ഷങ്ങളും നട്ടു. റെയിൽവേയുടെ അനുവാദത്തോടെ സ്റ്റേഷനും പരിസരവും സൗന്ദര്യവത്കരിക്കുകയും സോളാർ വിളക്കുകൾ, ഇരിപ്പിടങ്ങൾ, ശൗചാലയം എന്നിവ സ്ഥാപിക്കുകയുംചെയ്യും. ജനകീയ കൺവെൻഷനും അഭിപ്രായശേഖരണവും നടത്തിയശേഷമാണ് ഒന്നാംഘട്ടമെന്ന നിലയിൽ കാടുകയറിക്കിടന്ന പ്ലാറ്റ്ഫോമും പരിസരവും വൃത്തിയാക്കിയത്. കോർപറേഷൻ കൗൺസിലർമാരായ സലിം, ഗിരിജകുമാരി എന്നിവർ ഉദ്ഘാടനം ചെയ്തു. പെയ്സ് പ്രസിഡൻറ് ജി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി എ. അഹമ്മദ് ഖാൻ, വൈസ് പ്രസിഡൻറുമാരായ കൊല്ലൂർവിള സുനിൽ ഷാ, പത്മകുമാർ, ഹാഷിം രാജ, ചിത്ര, നജ്മാ ബീഗം, മുഹമ്മദ് സുഹൈൽ, തോമസ് ഫിലിപ്പോസ്, ബ്രൈറ്റ് സെയ്ഫുദ്ദീൻ, ഷാഫി, കലുംമൂട്ടിൽ ഷിഹാബുദ്ദീൻ, പുലരി ബഷീർ, ഷെരീഫ് കുട്ടി, സജീവ്, സലിം, തങ്ങൾ കുഞ്ഞ്, എം.എം. മുസ്തഫ, സബീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.