പത്തനാപുരം: ടിപ്പര്‍ ലോറികളുടെ അനിയന്ത്രിതമായ പാച്ചിലിൽ പത്തനാപുരം കൊട്ടാരക്കര മിനിഹൈവേ തകരുന്നു. അമിതഭാരം കയറ്റിയ ടിപ്പറുകളുടെ വരിവരിയായുള്ള യാത്ര പാത തകർക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഒരേസമയം നാലും അഞ്ചും ടിപ്പർലോറികള്‍ തുടര്‍ച്ചയായാണ് കടന്നുപോകുന്നത്. കഴിഞ്ഞവര്‍ഷം അവസാനമാണ് പാതയുടെ നിർമാണം പൂര്‍ത്തിയായത്. ജനുവരിയില്‍ പിടവൂര്‍ ജങ്ഷന് സമീപം ടാറിങ് താഴേക്ക് ഇടിഞ്ഞിറങ്ങി കുഴി രൂപപ്പെട്ടിരുന്നു. നിലവില്‍ പഴഞ്ഞികടവ്, രണ്ടാലുംമൂട് എന്നിവിടങ്ങളിലാണ് ടാറിങ് നശിച്ചത്. പത്തനാപുരത്തെയും സമീപ പ്രദേശങ്ങളിലെയും പാറക്വാറികൾ അടച്ചിട്ടതോടെ കോന്നി ഭാഗത്തുനിന്നുമാണ് ഈ പ്രദേശങ്ങളിലേക്ക് പാറയും പാറ ഉൽപന്നങ്ങളും എത്തുന്നത്. ഇരട്ടിഭാരം വഹിച്ചാണ് ടിപ്പറുകൾ കടന്നുപോകുന്നത്. പൊലീസോ വാഹനവകുപ്പോ നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.