കിഴക്കേ കല്ലട: ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിെൻറ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ആനുകൂല്യ വിതരണം നടത്തി. കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ് അധ്യക്ഷതവഹിച്ചു. പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പുകളുടെ വിതരണം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൂലിയറ്റ് നെൽസണും ഐ.എ.വൈ ഭവന നിർമാണ സഹായ വിതരണം ജില്ല പഞ്ചായത്ത് അംഗം കെ. രാജശേഖരനും നിർവഹിച്ചു. ഭൂമിവാങ്ങൽ പദ്ധതിയുടെ ഉടമസ്ഥാവകാശ രേഖ കൈമാറ്റം കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡൻറ് എൻ. വിജയൻ നിർവഹിച്ചു. ജില്ല അസി. ഡെവലപ്മെൻറ് ഓഫിസർ വി. സുദേശൻ, ഡോ. ഷാജി റഹ്മാൻ, കൃഷി അസി. ഡയറക്ടർ കൽപന, പട്ടികജാതി വികസന ഓഫിസർ മഞ്ജു, സാമൂഹികനീതി വകുപ്പ് ഓഫിസർ രേണുക, രാജലക്ഷ്മി, ബിജിമോൾ, ഡോ. സന്തോഷ്, സന്തോഷ്, സെക്രട്ടറി എസ്. അശോക് കുമാർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിന്ധുമോഹൻ, കെ. തങ്കപ്പൻ ഉണ്ണിത്താൻ, പ്ലാവറ ജോൺഫിലിപ്, പ്രിയാ മോഹൻ, പി. ബാബു, തങ്കമണി ശശിധരൻ, വി. ശോഭ, സിമ്മി, ഇ.വി. സജീവ്കുമാർ, കെ. സത്യൻ, ബീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.