ഒ​രേ ന​മ്പ​റിൽ ഒാ​ടി​യ ര​ണ്ട്​ ലോ​റി​ക​ൾ പി​ടി​യി​ൽ

ശാസ്താംകോട്ട: മോേട്ടാർ വാഹനവകുപ്പിെനയും മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെയും ഒരേ സമയം കബളിപ്പിച്ച് ഒരേ നമ്പറുമായി ഒാടിയിരുന്ന രണ്ട് ലോറികൾ കുന്നത്തൂർ സബ് ആർ.ടി ഒാഫിസ് അധികൃതർ പിടികൂടി. കെ.എൽ 23 ഡി -305 എന്ന നമ്പർപ്ലേറ്റുമായി ഒാടിയതും ശൂരനാട് തെക്ക് ഇരവിച്ചിറ കൃഷ്ണാലയത്ത് കൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ളതുമായ ലോറികളാണ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത് ശൂരനാട് പൊലീസിന് കൈമാറിയത്.മൈനിങ് ആൻഡ് ജിയോളജി വകുപ്പിെൻറ പെർമിറ്റ് പ്രകാരം ഇടക്കാട് നിന്ന് കരമണ്ണ് അടിക്കുന്നതായ രഹസ്യവിവരം ജോയൻറ് ആർ.ടി.ഒ എച്ച്. അൻസാരിക്ക് ലഭിച്ചിരുന്നു. ഇതനുസരിച്ച് എം.വി.െഎ എം.ജി. മനോജ്, എ.എം.വി.െഎമാരായ രാംജി കെ. കരൻ, ധനീഷ്കുമാർ, മുഹമ്മദ് സുജർ എന്നിവർ നടത്തിയ റെയ്ഡിലാണ് ഇടക്കാട് ചക്കുവള്ളി എന്നിവിടങ്ങളിൽനിന്ന് ലോറികൾ കസ്റ്റഡിയിലെടുത്തത്. ഇവ രണ്ടിനും മോേട്ടാർ വാഹനനികുതി കുടിശ്ശിക ഉള്ളതായും നിരത്തിൽ ഒാടിക്കാനുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നും പരിശോധനയിൽ വ്യക്തമായി. ഉടമക്കെതിരെ കേസെടുക്കാനായി ശൂരനാട് പൊലീസിന് കത്തുനൽകുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.