കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂര്‍ സ്റ്റേഡിയം വാര്‍ഡില്‍ തൈക്കൂട്ടത്ത് വീട്ടില്‍ സനൂജയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഭര്‍ത്താവ് അബ്ദുല്‍ സലീമിനെ കടത്തൂരില്‍ വീട്ടിലത്തെിച്ച് തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും. ജൂലൈ ആറിന് രാത്രിയിലാണ് കൊലപാതകം നടന്നത്. സംഭവശേഷം പ്രതി തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ഒളിവില്‍ പോയി. കഴിഞ്ഞ 12ന് കുണ്ടറയിലെ ബന്ധുവിന്‍െറ വീട്ടിലത്തെിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണഭാഗമായി സലിം ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലും കടത്തൂരിലെ വീട്ടിലത്തെിച്ചും തെളിവെടുപ്പ് നടത്തി. സംഭവം നടന്ന മുറിയും കൊലചെയ്ത രീതികളും പൊലീസിന് കാണിച്ചുകൊടുത്തു. തെളിവെടുപ്പ് 30 മിനിറ്റ് നീണ്ടു. സി.ഐ അനില്‍കുമാര്‍, എസ്.ഐ രാജേഷ്, എ.എസ്.ഐമാരായ രാജശേഖരന്‍, മദനന്‍, രാധാകൃഷ്ണന്‍ തുടങ്ങിയ പൊലീസ് സംഘമാണ് തെളിവെടുത്തത്. കുലശേഖരപുരം കടത്തൂര്‍ വെട്ടോളിശ്ശേരില്‍ അബ്ദുല്‍ സമദ്-സീനത്ത് ദമ്പതികളുടെ മകളാണ് സനൂജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.