ഡ്യൂട്ടി ലീവിനെച്ചൊല്ലി കുന്നത്തൂരിലെ വോട്ടര്‍പട്ടിക ശുദ്ധീകരണം പാളംതെറ്റി

ശാസ്താംകോട്ട: സര്‍ക്കാര്‍ ജീവനക്കാരായ ബൂത്ത്ലെവല്‍ ഓഫിസര്‍മാര്‍ക്ക് ഡ്യൂട്ടിലീവ് അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ വിസമ്മതിച്ചതിന്‍െറ പേരില്‍ കുന്നത്തൂരിലെ വോട്ടര്‍പട്ടിക ശുദ്ധീകരണം താറുമാറായി. കഴിഞ്ഞ വെള്ളിയാഴ്ച അവസാന ദിവസമായി നിശ്ചയിച്ച് തുടങ്ങിയ ശുദ്ധീകരണപ്രക്രിയ ബൂത്ത്ലെവല്‍ ഉദ്യോഗസ്ഥരുടെ നിസ്സഹകരണം മൂലം എങ്ങുമത്തെിയില്ല. തുടര്‍ന്ന് അവസാന തീയതിയായി ഈ മാസം 30 നിശ്ചയിച്ചു. മരണപ്പെട്ടവര്‍, വിവാഹിതരായിപ്പോയവര്‍, പ്രവാസികള്‍ തുടങ്ങിയവരുടെ പേരുകള്‍ നിലവിലുള്ള വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള കണക്കെടുപ്പാണ് ശുദ്ധീകരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ കണക്കുകള്‍ പ്രകാരം ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസറായ തഹസില്‍ദാര്‍ ഇത്തരക്കാരെ ഒഴിവാക്കി പട്ടിക ശുദ്ധീകരിച്ച് പ്രസിദ്ധീകരിക്കും. ഈ ജോലിയാണ് ഇപ്പോള്‍ കുന്നത്തൂരില്‍ ഭാഗികമായി മുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ബൂത്ത്ലെവല്‍ ഓഫിസര്‍മാരായി നിയമിക്കപ്പെട്ടിട്ടുള്ളത്. മുന്‍കാലങ്ങളിലെല്ലാം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇത്തരം ജോലി ചെയ്യാന്‍ ഡ്യൂട്ടി ലീവ് അനുവദിക്കുമായിരുന്നു. അവരുടെ പതിവ് ഒൗദ്യോഗിക ജോലികളെ ബാധിക്കാതെ വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരുന്ന സാഹചര്യം ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പല ബൂത്ത് ലെവല്‍ ഓഫിസര്‍മാരും കൈപ്പറ്റിയ വോട്ടര്‍പട്ടികാ രേഖകള്‍ തുടര്‍നടപടികളില്ലാതെ കെട്ടിവെച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.