വൃദ്ധ മാതാവിനെ മകനും മരുമകളും വീട്ടില്‍ കയറ്റുന്നില്ളെന്ന് പരാതി

കൊട്ടാരക്കര: മകനും മരുമകളും സ്വന്തം വീട്ടില്‍ കയറ്റുന്നില്ളെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുന്നതായും കുളക്കട പൂവറ്റൂര്‍ കിഴക്ക് തെക്കേ പുത്തന്‍വീട്ടില്‍ ശാരദാമ്മ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പരാതി പരിഹരിച്ച് വനിതാ സി.ഐ വീട്ടില്‍ക്കൊണ്ട് വിട്ടിട്ടും അവര്‍ മടങ്ങിയശേഷം വീടിന് പുറത്താക്കിയതായി 70 വയസ്സുകാരിയായ ശാരദാമ്മ പറഞ്ഞു. വിധവയായ ശാരദാമ്മയുടെ പേരിലുള്ള 18 സെന്‍റ് പുരയിടവും വീടും മകന്‍ ശിവകുമാറും മരുമകള്‍ മണിയമ്മയും കൈയടക്കിവെച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. രോഗിയായ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പള്ളിക്കലില്‍ താമസിക്കുന്ന മകളും മരുമകനുമാണ് ചികിത്സാചെലവുകള്‍ വഹിച്ചതും പരിചരിച്ചതുമെല്ലാം. ചികിത്സ കഴിഞ്ഞ് സ്വന്തം വീട്ടിലത്തെിയപ്പോഴാണ് പ്രവേശം നിഷേധിച്ചതെന്ന് ശാരദാമ്മ പറഞ്ഞു. തുടര്‍ന്ന് പുത്തൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇരുകൂട്ടരെയും വിളിപ്പിച്ച് സെപ്റ്റംബര്‍ 15നുമുമ്പ് മകനും മരുമകളും വീടൊഴിഞ്ഞ് വയോധികക്ക് നല്‍കണമെന്ന് എസ്.ഐ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം കഴിഞ്ഞദിവസം സാധനങ്ങളുമായി വീട്ടിലത്തെിയ വയോധികയെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് ഇവര്‍ കൊട്ടാരക്കര വനിതാ സി.ഐക്ക് പരാതി നല്‍കി. സി.ഐ ഇവരെയും കൂട്ടി വീട്ടിലത്തെുകയും വീട്ടില്‍ പ്രവേശിപ്പിക്കുകയുമുണ്ടായി. എന്നാല്‍, സി.ഐ മടങ്ങിയശേഷം തന്നെ പുറത്താക്കി കതകടക്കുകയായിരുന്നു. ഈ വിവരം പുത്തൂര്‍ സ്റ്റേഷനില്‍ അറിയിച്ചെങ്കിലും പൊലീസ് തിരിഞ്ഞുനോക്കിയില്ളെന്നും വയോധിക പറഞ്ഞു. രാത്രി വീടിന്‍െറ പുറത്ത് കഴിഞ്ഞ ഇവരെ മകള്‍ പിന്നീട് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. തന്‍െറ ദു$സ്ഥിതി പരിഹരിക്കാന്‍ ജനപ്രതിനിധികള്‍പോലും തയാറാകുന്നില്ളെന്നും അവര്‍ ആരോപിച്ചു. കശുവണ്ടി ഫാക്ടറിയില്‍ ജോലി നോക്കി നിത്യവൃത്തി കഴിഞ്ഞിരുന്ന തനിക്ക് വീഴ്ചയില്‍ തോളെല്ല് പൊട്ടിയതുകൊണ്ട് ജോലിക്ക് പോകാന്‍ കഴിയില്ളെന്നും നീതി ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് ശാരദാമ്മയുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.