കരുനാഗപ്പള്ളി: പാളംതെറ്റിയ ഗുഡ്സ് ട്രെയിന്‍െറ വാഗണുകള്‍ നടവഴിയില്‍ കിടക്കുന്നതുമൂലം നൂറോളം കുടുംബങ്ങളുടെ വഴി അടഞ്ഞു. റെയില്‍വേപാത മുറിച്ചുകടക്കാതെ വശത്തെ വഴിയിലൂടെയാണ് പ്രദേശവാസികള്‍ മാരാരിത്തോട്ടത്തെ പ്രധാന റോഡിലേക്ക് എത്തിയിരുന്നത്. മാരാരിത്തോട്ടം ക്ഷേത്രം, കല്ളേലിഭാഗത്തെ പള്ളി എന്നീ ആരാധനാലയങ്ങള്‍, സ്കൂളുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നതിന് ഇവിടുത്തെ നടവഴിയാണ് നാട്ടുകാര്‍ ഉപയോഗിച്ചിരുന്നത്. മറിഞ്ഞ ഗുഡ്സ് വാഗണുകള്‍ വശത്തെ നടവഴിയിലും പുരയിടത്തിലുമായാണ് കിടക്കുന്നത്. വാഗണുകള്‍ മാറ്റുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ഒമ്പത് വാഗണുകളാണ് പാളം തെറ്റിയത്. ട്രാക്കിനോട് ചേര്‍ന്ന് കിടന്ന വാഗണുകള്‍ യന്ത്രമുപയോഗിച്ച് തള്ളിമാറ്റിയാണ് റെയില്‍ പാളം പുന$സ്ഥാപിച്ചത്. വാഗണുകള്‍ കുറുകെ കിടക്കുന്നതിനാല്‍ മഴവെള്ളം ഒഴുകുന്നതിനും തടസ്സമാകും. മഴപെയ്താല്‍ വീടുകളില്‍ വെള്ളക്കെട്ടുണ്ടാകുമെന്ന ആശങ്കയിലാണ് സമീപവാസികള്‍. റെയില്‍വേ ട്രാക്കിന് വശത്തെ തിട്ടകള്‍ ബലപ്പെടുത്താന്‍ ട്രാക്കിന് വശത്ത് മറിഞ്ഞുകിടക്കുന്ന വാഗണുകള്‍ മാറ്റിയാല്‍ മാത്രമേ കഴിയൂവെന്നാണ് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തടസ്സമായി കിടക്കുന്ന വാഗണുകള്‍ നീക്കംചെയ്യണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.