പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ സംഭവം; അന്വേഷണം എങ്ങുമത്തെിയില്ളെന്ന് പരാതി

അഞ്ചാലുംമൂട്: കാമുകനെ തേടിയിറങ്ങിയ അഞ്ചാലുംമൂട് സ്വദേശിയായ പെണ്‍കുട്ടി ബംഗളൂരുവില്‍ കൂട്ടമാനഭംഗത്തിരയായ സംഭവത്തില്‍ അന്വേഷണം എങ്ങുമത്തെിയില്ളെന്ന് പരാതി. കൊല്ലം അഞ്ചാലുംമൂട് സ്വദേശിനിയായ 15കാരിയാണ് പീഡനത്തിനിരയായത്. സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് തയാറാവാത്തതിന് പിന്നില്‍ ഉന്നതബന്ധങ്ങളാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. 2015 നവംബര്‍ ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം. അവശനിലയിലായ പെണ്‍കുട്ടിയെ ബംഗളൂരുവിലെ ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരാണ് അഞ്ചാലുംമൂട് പൊലീസിന് കൈമാറിയത്. പൊലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. കൊല്ലം കടപ്പാക്കടയിലെ സ്വകാര്യസ്ഥാപനത്തില്‍ സെയില്‍സ് ഗേളായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചതെന്ന് മൊഴിയില്‍ പറയുന്നു. കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രയാക്കാന്‍ കൊണ്ടുപോയ യുവാവ് കൊല്ലം ഹൈസ്കൂള്‍ ജങ്ഷനിലെ ലോഡ്ജില്‍ വെച്ചാണ് പീഡിപ്പിച്ചതെന്ന് പൊലീസിന് മൊഴി നല്‍കിയത്. പിന്നീട് ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രയിക്കിടെ പരിചയപ്പെട്ട യുവാവ് ട്രെയിനില്‍ വെച്ചും ഇയാളുടെ സുഹൃത്തായ ബംഗാള്‍ സ്വദേശിയുമടക്കം 11 പേര്‍ മാനഭംഗപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവം പുറത്തു പറയാതിരിക്കാന്‍ പണവും വസ്ത്രങ്ങളും വാങ്ങിനല്‍കിയ സംഘം പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ളെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പെണ്‍കുട്ടിയെ ബംഗളൂരു ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ടത്തെിയത്. പെണ്‍കുട്ടി പൊലീസിന് നല്‍കിയിട്ടുള്ള പ്രതികളെന്ന് സംശയിക്കുന്ന ചിലരുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പൊലീസ് തയാറായില്ളെന്നും പരാതിയുയര്‍ന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.