കൊല്ലം: ‘പടപടാന്ന് ശബ്ദംകേട്ട് നോക്കിയപ്പോള്‍ തീകത്തുന്നതു പോലെ പുക, പൊടിയും പുകയും മൂലം ഒന്നും കാണാനായില്ല...’ ഗുഡ്സ് ട്രെയിനിന്‍െറ ബോഗികള്‍ തെറിച്ചുവീണുകിടന്ന പുരയിടത്തോട് ചേര്‍ന്ന് താമസിക്കുന്ന തൊടിയിലഴികത്ത് കിഴക്കതില്‍ ഉമാദേവിയമ്മയുടെ (61) വാക്കുകളാണിത്. പ്രദേശത്തെ വീടുകളിലുള്ളവരെല്ലാം ഉമാദേവിയമ്മയെ പോലെ വഴിമാറിപ്പോയ വലിയൊരു ദുരന്തത്തിന്‍െറ ഞെട്ടലിലാണ്. പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്‍െറ വാഗണുകളിലൊന്ന് തെറിച്ചുവീണത് ഉമാദേവിയമ്മയുടെ വീട്ടുപറമ്പിലേക്കാണ്. വാഗണ്‍ ഇടിച്ചിറങ്ങി പറമ്പിലെ തെങ്ങും കവുങ്ങുകളും ഒടിഞ്ഞുവീണു. സംഭവസമയത്ത് ഇവരുടെ മകന്‍ ബിജുകുമാറും മരുമകള്‍ അനിതയും രണ്ടു ചെറുമക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദംകേട്ട് ഉമാദേവിയമ്മ മകന്‍ ബിജുകുമാറിനെ വിളിച്ചുണര്‍ത്തി വീടിന് പുറത്തിറങ്ങി. അപ്പോഴേക്ക് അയല്‍വാസികളുമത്തെി. റെയില്‍ പാളത്തില്‍നിന്ന് പൊട്ടിത്തെറി ശബ്ദങ്ങളും തീപ്പൊരിയും കണ്ടപ്പോഴാണ് ട്രെയിന്‍ മറിഞ്ഞതാണെന്ന് മനസ്സിലായത്. ഒരു വാഗണ്‍ വീട്ടുമുറ്റത്തുനിന്ന് നൂറുമീറ്റര്‍ അകലെ കിടക്കുന്നതുകണ്ടു. ഉടന്‍തന്നെ പൊലീസുകാരും എത്തി. നേരം പുലര്‍ന്നതോടെ പ്രദേശമാകെ ജനങ്ങളെക്കൊണ്ടു നിറഞ്ഞു. അടുത്തകാലത്തായി ട്രെയിന്‍ കടന്നുപോകുമ്പോള്‍ വലിയശബ്ദവും കുലുക്കവും അനുഭവപ്പെടാറുണ്ടെന്ന് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന രാജമ്മ (80) പറഞ്ഞു. വീടുകളുടെ മുന്നിലെ ഇടവഴിയിലേക്കാണ് രണ്ട് വാഗണുകള്‍ മറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.