കണ്‍മുന്നില്‍ കണ്ട അപകടത്തിന്‍െറ ഞെട്ടലില്‍ സുബൈര്‍കുട്ടി

കരുനാഗപ്പള്ളി: കാതടപ്പിക്കുന്ന ശബ്ദംകേട്ട് ഭയന്നുവിറച്ചാണ് സുബൈര്‍കുട്ടിയും കുടുംബവും ഉണര്‍ന്നത്. വാതില്‍തുറന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ തീഗോളമാണ് ആദ്യം കണ്ടത്. പിന്നീട് ട്രെയിന്‍ മറിഞ്ഞതാണെന്ന് മനസ്സിലായി. അതോടെ ഭയം ഇരട്ടിച്ചു. എന്നാല്‍ ആരുടെയും നിലവിളികളൊന്നും കേള്‍ക്കാതിരുന്നതോടെ ടോര്‍ച്ചടിച്ച് ശ്രദ്ധിച്ചപ്പോഴാണ് ചരക്ക് വണ്ടിയാണെന്ന് മനസ്സിലായത്. അപ്പോഴാണ് ഭയത്തിന് ആശ്വാസംവന്നതെന്ന് സുബൈര്‍കുട്ടി പറയുന്നു. അപകടം നടന്ന സ്ഥലത്തെ തറയില്‍ പുത്തന്‍വീട്ടില്‍ താമസക്കാരനാണ് സുബൈര്‍കുട്ടി. ഇദ്ദേഹവും ഭാര്യ ലൈലയും മകന്‍ ഷെമീറും സംഭവം ‘മാധ്യമ’ത്തോട് വിവരിച്ചു. ട്രെയിന്‍ അപകടത്തില്‍പെട്ടതാണെന്ന് മനസ്സിലായതോടെ കരുനാഗപ്പള്ളി പൊലീസില്‍ വിവരമറിയിച്ചു. വൈദ്യുതിലൈന്‍ കമ്പികള്‍ പൊട്ടി തീപ്പൊരിവീണുകൊണ്ടിരുന്നതിനാല്‍ ആര്‍ക്കും അങ്ങോട്ട് പോകാനായില്ല. 15 മിനിറ്റിനുള്ളില്‍ പൊലീസ് സ്ഥലത്തത്തെി. റെയില്‍വേ ഉദ്യോഗസ്ഥരും ജീവനക്കാരും എത്തിയത് ഏറെ വൈകിയാണെന്നും സുബൈര്‍കുട്ടി പറഞ്ഞു. കുറേക്കാലമായി ട്രെയിന്‍ പോകുമ്പോള്‍ അസാധാരണ ശബ്ദമാണ് കേട്ടുകൊണ്ടിരുന്നത്. കട്ടകള്‍ ഇളകിക്കിടന്നാല്‍ ഉടന്‍ കരുനാഗപ്പള്ളി, ശാസ്താംകോട്ട സ്റ്റേഷനുകളില്‍ വിളിച്ചറിയിക്കും. സംഭവം നടന്നയുടന്‍ അറിയാവുന്ന നമ്പറുകളില്‍ ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചു. വിമുക്തഭടന്‍ കൂടിയായ സുബൈര്‍കുട്ടി അപകടം നടന്ന സമയം മുതല്‍ രംഗത്ത് സജീവമായുണ്ട്. വീട്ടിലത്തെുന്ന ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളി കള്‍ക്കുമെല്ലാം വെള്ളംകൊടുക്കുകയും മറ്റ് സൗകര്യങ്ങളും ഒരുക്കി സേവനം ചെയ്തുകൊണ്ടിരുന്നു ഈ അറുപത്തിനാലുകാരന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.