കൊല്ലം: കരുനാഗപ്പള്ളി കല്ലുകടവില്‍ ഗുഡ്സ് ട്രെയിന്‍ പാളംതെറ്റിയതിനെ തുടര്‍ന്ന് ചില ട്രെയിനുകള്‍ റദ്ദാക്കിയതും മറ്റുള്ളവ മണിക്കൂറുകള്‍ വൈകിയതും കൊല്ലം റെയില്‍വേ സ്റ്റേഷനിലത്തെിയ യാത്രക്കാരെ വലച്ചു. ബുധനാഴ്ചയും ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. മൂന്ന് മണിക്കൂറോ അതിലധികമോ വൈകിയാണ് കൊല്ലം വഴി ട്രെയിനുകള്‍ കടന്നുപോയത്. രാവിലെ 8.30ന് എത്തേണ്ട എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് വൈകീട്ട് അഞ്ചോടെയാണ് കൊല്ലത്തത്തെിയത്. ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയില്‍ കായംകുളത്ത് യാത്ര അവസാനിപ്പിച്ചു. അവിടെനിന്ന് ചെന്നൈക്ക് മടങ്ങി. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ കൊല്ലത്ത് യാത്ര അവസാനിപ്പിച്ചു. രാത്രി ഇവിടെനിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ടു. കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള മെമു ട്രെയിനുകള്‍ റദ്ദാക്കി. ഇവയുടെ മടക്കയാത്രകളും മുടങ്ങി. കൊല്ലം-കോട്ടയം പാസഞ്ചറും റദ്ദാക്കി. തിരുവനപുരത്തുനിന്നുള്ള കേരള എക്സ്പ്രസ്, ഐലന്‍ഡ് എക്സ്പ്രസ് എന്നിവ മൂന്നുമണിക്കൂര്‍ വൈകിയാണ് കൊല്ലത്തുകൂടി കടന്നുപോയത്. എറണാകുളത്തേക്ക് വൈകീട്ടുള്ള ഇന്‍റര്‍സിറ്റിയും വഞ്ചിനാട് എക്സ്പ്രസും റദ്ദാക്കി. ബുധനാഴ്ച രാവിലെ എറണാകുളത്തുനിന്നുള്ള വഞ്ചിനാട്, ഇന്‍റര്‍സിറ്റി എക്സ്പ്രസുകള്‍ ഉണ്ടാവില്ല. ട്രെയിനുകള്‍ സമയക്രമം പാലിക്കാത്തതോടെ യാത്രക്കാരില്‍ പലരും ബസുകളെയും മറ്റ് യാത്രാമാര്‍ഗങ്ങളെയും ആശ്രയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.