പത്തനാപുരം മേഖല പകര്‍ച്ചവ്യാധി ഭീഷണിയില്‍

പത്തനാപുരം: ഗ്രാമീണമേഖലയില്‍ മാലിന്യം തള്ളുന്നത് പകര്‍ച്ചവ്യാധിക്ക് കാരണമാകുന്നു. പത്തനാപുരം സെന്‍റ് മേരീസ് തെക്കേക്കര റോഡിന്‍െറ വശങ്ങളിലാണ് വന്‍തോതില്‍ മാലിന്യം നിറഞ്ഞിരിക്കുന്നത്. പാതയില്‍ പാണച്ചിറ ഭാഗത്തെ മാലിന്യക്കൂമ്പാരം പ്രദേശത്ത് കടുത്ത ദുര്‍ഗന്ധമുണ്ടാക്കുന്നു. അറവുമാലിന്യമടക്കം മേഖലയില്‍ തള്ളുന്നുണ്ട്. ഇടത്തറ, പാതിരിക്കല്‍, കുണ്ടയം ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത മാംസവിപണനകേന്ദ്രങ്ങളില്‍നിന്നുള്ള മാലിന്യം കൂടുതലും ഇവിടെയാണ് തള്ളുന്നത്. കഴിഞ്ഞദിവസം മാലിന്യവുമായത്തെിയ വാഹനം നാട്ടുകാര്‍ തടയുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തിരുന്നു. രാത്രികാലങ്ങളില്‍ വാഹനങ്ങളിലാണ് ഇവിടെ മാലിന്യമത്തെിക്കുന്നത്. ഇടത്തറ, പാതിരിക്കല്‍, മാങ്കോട്, പൂങ്കുളഞ്ഞി, തൊണ്ടിയമണ്‍ ഭാഗങ്ങളിലേക്കുള്ള ആളുകള്‍ ആശ്രയിക്കുന്നത് ഈ പാതയെയാണ്. മാലിന്യങ്ങളിലേക്ക് എത്തുന്ന തെരുവുനായ്ക്കള്‍ കാല്‍നടക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ഭീഷണിയാകുന്നുണ്ട്. സമീപത്തെ വീടുകളിലേക്കും കിണറ്റിലേക്കും മൃഗങ്ങള്‍ മാലിന്യം കൊണ്ടിടുന്നു. പത്തനാപുരം പൊതുമാര്‍ക്കറ്റില്‍നിന്നുള്ള മാലിന്യങ്ങള്‍ വരെ ഇവിടെ എത്തിക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. നിരവധിതവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രയോജനമില്ളെന്ന് ഇവര്‍ പറയുന്നു. അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിക്കുന്ന ഇടത്തറ മേഖലയില്‍ അര്‍ബുദം പടരുന്നതായി ആരോഗ്യവകുപ്പിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അടിയന്തര നടപടിയെടുത്തില്ളെങ്കില്‍ പ്രത്യക്ഷസമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.