പുനലൂര്‍: ദേശീയപാത 744ല്‍ തെന്മല പതിമൂന്ന് കണ്ണറ പാലത്തിന് മുന്നില്‍ റോഡിന്‍െറ വശം തകര്‍ന്നത് അപകടഭീഷണിയായി. പാലത്തിന് മുന്നിലെ കഴുതുരുട്ടി ആറിനോട് ചേര്‍ന്ന പാതയുടെ വശമാണ് പൂര്‍ണമായി തകര്‍ന്നത്. ആറിന്‍െറ വശത്ത് പാതയുടെ സംരക്ഷണത്തിനായി കെട്ടിയ കരിങ്കല്‍ഭിത്തി പൂര്‍ണമായി ഇടിഞ്ഞ് ആറ്റില്‍ പതിച്ചു. പാലം പണി നടക്കുന്നതിനാല്‍ ഈ ഭാഗത്ത് വീതി കുറവാണ്. വാഹനങ്ങള്‍ ആറിന്‍െറ വശം ചേര്‍ന്ന് പോകുന്നതാണ് ഭിത്തി തകരാന്‍ ഇടയാക്കിയത്. ഈ ഭാഗത്ത് വലിയ വളവ് കൂടിയായതിനാല്‍ ശ്രദ്ധ അല്‍പം തെറ്റിയാല്‍ വാഹനങ്ങള്‍ ആറ്റില്‍ പതിക്കും. ഇവിടെ അപായസൂചനാബോര്‍ഡ് സ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.