ഓണത്തെ സവര്‍ണവത്കരിക്കാന്‍ അനുവദിക്കരുത് –കെ. സോമപ്രസാദ്

കുണ്ടറ: ഓണം ജനാധിപത്യത്തിന്‍െറയും സമഭാവനയുടെയും ആഘോഷമാണെന്നും അതിനെ സവര്‍ണവത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അനുവദിക്കരുതെന്നും കെ. സോമപ്രസാദ് എം.പി. മുളവന ചൊക്കംകുഴി യുവശക്തി ലൈബ്രറി ആന്‍ഡ് ആര്‍ട്സ് ക്ളബ് വാര്‍ഷികവും ഓണാഘോഷവും ഗ്രാമീണ്‍ പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവശക്തി പ്രസിഡന്‍റ് പ്രദീപ് സ്വാതിചിത്ര അധ്യക്ഷത വഹിച്ചു. ആകാശവാണി കൊച്ചി ഡയറക്ടര്‍ മുഖത്തല ശ്രീകുമാര്‍ യുവശക്തി വനിതാ പ്രതിഭാപുരസ്കാരം എം.ആര്‍. ജയഗീതക്ക് നല്‍കി. സുരേഷ് കമലാലയം, എം.ആര്‍. ജയഗീത, രജിത സജീവ്, ജെ.എല്‍. മോഹന്‍, കെ.പി.എ.സി. ലീലാകൃഷ്ണന്‍, എ.ബി. ലാല്‍സണ്‍, എം. കുഞ്ഞുകൃഷ്ണപിള്ള, ആര്‍. അജിത്കുമാര്‍, ആര്‍. ചെല്ലപ്പന്‍പിള്ള, ആര്‍. വിനോദ്, സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.കേരളപുരം മണ്ഡലം ജങ്ഷന്‍ മംഗളോദയം പബ്ളിക് ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിന്‍െറ ഓണാഘോഷ സമാപന സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് ജെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍. പ്രഭാകരന്‍പിള്ള, കെ.ബി. മുരളീകൃഷ്ണന്‍, കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം ഷെര്‍ലി സത്യദേവന്‍, ഗിരിജകുമാരി, ജെ. ദീപ, അബൂബക്കര്‍ സിദ്ദിഖ്, ജെ. ശിവാനന്ദന്‍, രഘു പാണ്ഡവപുരം, ഒ.എസ്. വിവേക്ഗരീഷ്, ബി. ഓമനക്കുട്ടന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.